തട്ടമിട്ട് ഉമ്മച്ചി കുട്ടിയായി സാനിയ ബാബു… വൈറലായി താരത്തിന്റെ പെരുന്നാൾ ഫോട്ടോ ഷൂട്ട്…

പെരുന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് സാനിയ ബാബു…

മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന വിജയകരമായ പരമ്പരയാണ് നാമം ജപിക്കുന്ന വീട്. നിലവിളക്ക് പോലൊരു കുടുംബ കഥ എന്ന ടാഗ് ലൈനുമായാണ് പരമ്പര ആരംഭിച്ചത്. ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് തന്നെ പരമ്പരയെ പ്രേക്ഷകര്‍ ഏറ്റെടുത്തു.

പരമ്പരയിൽ ഗോപിക എന്ന കുസൃതിക്കുട്ടിയുടെ വേഷം അത്യുഗ്രമായി അവതരിപ്പിക്കുന്ന താരമാണ് സാനിയ ബാബു. പേര് അല്പം പുതിയത് ആണെങ്കിലും മമ്മൂട്ടിക്കൊപ്പവും ജയറാമിനോപ്പവുമെല്ലാം താരം അഭിനയിച്ചു കഴിഞ്ഞു. മികച്ച അഭിനയം തന്നെയാണ് താരത്തിന് ഹൈലൈറ്റ്.

അഭിനയിക്കാൻ എത്തിയ തുടക്ക കാലത്ത് തന്നെ മമ്മൂട്ടിക്കും ജയറാമിനും ഒപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിക്കുകയുണ്ടായി. ഗാനഗന്ധർവ്വൻ സിനിമയിൽ മമ്മൂട്ടിയുടെ മകളായും നമോ എന്ന  സിനിമയിൽ ജയറാമിന്‍റെ മകളായും താരം അഭിനയിച്ചു. സംസ്‌കൃത സിനിമയാണ് നമോ.

തൃശൂർ  ആണ് താരത്തിന്റെ സ്വദേശം. പത്താം ക്ലാസ്സിലാണ് താരം പഠിക്കുന്നത്. ഈ ചെറിയ പ്രായത്തിൽ തന്നെ ലഭിക്കുന്ന വേഷങ്ങൾ വളരെ തന്മയത്വത്തോടെയും മികവിലും ആണ് താരം അവതരിപ്പിച്ച് ഫലിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ താരത്തിന് ആരാധകരും ഏറെയാണ്.

അഭിനയത്തിന് പുറമെ നൃത്തവും താരത്തിന്റെ വലിയൊരു പാഷനാണ്. പഠനത്തിനും മുന്നിൽ നിൽക്കുന്ന താരത്തിന് വീട്ടുകാരും സ്കൂളിലെ കൂട്ടുകാരും അധ്യാപകരുമൊക്കെ വലിയ പിന്തുണ നൽകുന്നുണ്ട് എന്ന് താരം പഞ്ഞിരുന്നു.

താരത്തിന്റെ പുതിയ ചിത്രം  തമിഴ് ഭാഷയിലാണ്. ആരാധകർ വലിയ പ്രതീക്ഷയിലാണ് കാത്തിരിക്കുന്നത്. ഇൻസ്റ്റയിൽ സജീവമായ താരം ഇടയ്ക്കിടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. നാള്  കൂടും തോറും താരത്തിന് ആരാധകരും ഫോളോവേഴ്‌സും വർധിക്കുകയാണ്.

ഇപ്പോൾ തന്നെ പതിമൂവായിരത്തിലേറെ ഫോളോവേഴ്സു താരത്തിനുണ്ട്. ഈ ചെറിയ പ്രായത്തിൽ ഇതൊരു അത്ഭുതം തന്നെയാണ്. താരം പങ്കുവെക്കുന്ന ഫോട്ടോകൾ എപ്പോഴും ആരാധകർ എടുക്കാറുണ്ട്. ക്യൂട്ട് ലുക്കിലുള്ള ഒരുപാട് ഫോട്ടോകൾ താരം പങ്കുവെച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ താരം പങ്കു വച്ചത് തന്റെ പതിനാറാമത് ബർത്ത് ഡേ ആഘോഷിക്കുന്ന ഫോട്ടോകളും ആണ്. ഒരുപാട് പ്രേക്ഷകരാണ് താരത്തിന് ആശംസകൾ അറിയിച്ച എത്തിയത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് പെരുന്നാൾ ഫോട്ടോകൾ ആണ്.

തട്ടമിട്ട് ലഹങ്കയിൽ ഉമ്മച്ചി കുട്ടി ആയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോ ഷൂട്ട് വൈറൽ ആയിരിക്കുന്നു. ഒരുപാട് പേരാണ് താരത്തിനോടുള്ള സ്നേഹം കമന്റുകൾ ആയി രേഖപ്പെടുത്തുന്നത്.

Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*