സ്വിമ്മിംഗ് പൂളിൽ ഇറങ്ങുമ്പോ ഇത്ര അലങ്കാരം വേണ്ടായിരുന്നു… സാരിയുടുത്ത് ആഭരണങ്ങളുമായി സ്വിമ്മിംഗ് പൂളിൽ അനുമോൾ…

ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഫെയിം ആണ് അനുമോൾ. പ്രേക്ഷകർ വളരെ ഇഷ്ടത്തോടെ കാർത്തു  എന്ന് വിളിക്കും. ഒരിടത്ത് ഒരു രാജകുമാരി, സീത, തട്ടീം മുട്ടീം  തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്. പുതിയ ഷോട്ട് വൈറലാകുന്നത് അതിന്റെ വ്യത്യസ്ത കൊണ്ട് തന്നെയാണ്. സാരിയുടുത്ത് ആഭരണങ്ങൾ എല്ലാം ധരിച്ചു സ്വിമ്മിംഗ് പൂളിൽ ഇറങ്ങിയ ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സ്വിമ്മിംഗ് പൂളിൽ ഇറങ്ങുമ്പോ ഇത്ര അലങ്കാരം വേണ്ടായിരുന്നു എന്നാണ് ആരാധകർ പങ്കുവെക്കുന്ന അഭിപ്രായം. സാധാരണ ഇത്തരം വസ്ത്ര ധാരണയിൽ ഒരു സ്വിമ്മിംഗ് പൂൾ ഫോട്ടോ ഷൂട്ട് ഉണ്ടാവാറില്ല. അതുകൊണ്ട് തന്നെയാണ് ഫോട്ടോകൾ തരംഗമാകുന്നത്.

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഒരുപാട് ആരാധകരെ നേടി മിനിസ്ക്രീനിൽ താരം തിളങ്ങി നിൽക്കുന്നു. ഇപ്പോൾ താരം അറിയപ്പെടുന്നത് തന്നെ സ്റ്റാർ മാജിക്കിലൂടെയാണ്. തിരുവനന്തപുരം സ്വദേശിയാണ് താരം. സ്റ്റാർ മാജിക് താരത്തിന്റെ  ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചത്. 

സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരത്തിന്റെ  കുസൃതി നിറഞ്ഞ സംസാരം തന്നെയാണ് താരത്തെ ജനകീയമാക്കിയത്. 2016 ൽ പുറത്തിറങ്ങിയ അനിയത്തി എന്ന സീരിയലിലൂടെയാണ് താരം  അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്.

വളരെ മികച്ച പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്. താരം സ്റ്റാർ മാജിക്കിനെ കുറിച്ച് പറയുന്നത് തന്റെ ആത്മവിശ്വാസം വളർത്താൻ സഹായിച്ച പരിപാടി എന്നാണ്. നിരവധി നല്ല സുഹൃത്തുക്കളെ ലഭിക്കാനും പരിപാടി കാരണമായിട്ടുണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*