ചിലർക്ക് അതിന്റെ സൈസ് അറിയണം ചിലർ സ്വകാര്യ ഭാഗങ്ങൾ അയക്കും… സൈബർ ആക്രമണത്തെ കുറിച്ച് നിത്യ മേനോൻ…

മലയാള ചലച്ചിത്ര അഭിനയ രംഗത്തും പിന്നണി ഗാനാലാപന രംഗത്തും അറിയപ്പെടുന്ന നടിയാണ് നിത്യ മേനോൻ. മലയാളത്തിനു പുറമെ  കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചു.

മലയാളത്തിലും പുറത്തും ഒട്ടനവധി ആരാധകരുണ്ട് താരത്തിന്. 1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നായികയായി അഭിനയിക്കുന്നത് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ ആയിരുന്നു.

ആകാശ ഗോപുരം എന്ന ചിത്രമാണ്  മലയാളത്തിലെ ആദ്യ ചിത്രം. താരം മികച്ച  പ്രകടനം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങൾ.

തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങളിലെ വേഷങൾ വളരെയധികം ശ്രദ്ധേയമായതും പ്രേക്ഷകർക്ക് പ്രിയങ്കരവുമായിരുന്നു. ഈ സിനിമകൾക്കാണ് മൂന്ന് ഫിലിംഫെയർ അവാർഡുകൾ താരത്തിന് ലഭിച്ചത്.

ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയയും താരം തിളങ്ങി നിൽക്കുകയാണ്. മലയാളത്തിലും അന്യ ഭാഷകളിലുമായി  നിരവധി ആരാധകരുള്ള താരത്തിന്റെ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സിനിമകളിൽ സജീവമല്ലെങ്കിലും നിത്യ സോഷ്യൽ മീഡിയയിൽ സജീവമാണ്.

മീഡിയ വഴി താരങ്ങൾ പുതിയ ഫോട്ടോകളും മറ്റും പങ്കുവെക്കുന്നത് സർവ്വസാധാരണമാണ്. പക്ഷേ സോഷ്യൽ മീഡിയയിൽ തന്റെ ചിത്രങ്ങൾ പങ്കുവെച്ചാൽ പലരും ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നത് എന്നും ചിലർ സൈസ് ചോദിച്ച് ഇൻബോക്സിൽ വരും മറ്റ് ചിലർ സ്വകാര്യ ഭാഗങ്ങൾ അയയ്ക്കും എന്നും താരം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

പക്ഷെ ഇതൊന്നും താൻ കാര്യമാക്കാറില്ലെന്നും തന്റെ ശരീരത്തെക്കാൾ പ്രാധാന്യം നൽകുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാക്കുന്നത് എന്നും താരം വെളിപ്പെടുത്തി. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാൽ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും താൻ ചിന്തിക്കാറില്ലെന്നും താരം പറയുന്നു.

Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya

Be the first to comment

Leave a Reply

Your email address will not be published.


*