ബ്യുട്ടി ലെന 🥰 ന്യൂ ലുക്ക്‌ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ട ആരാധകർ..

ലെനയുടെ പുത്തൻ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറൽ.

വർഷങ്ങളോളമായി മലയാള സിനിമയിലെ സജീവ സാനിധ്യമായി നിലനിൽക്കുന്ന അഭിനേത്രിയാണ് ലെന. 1996 മുതൽ അഭിനയ രംഗത്ത് സജീവമാണ് താരം. മലയാളത്തിൽ എല്ലാ സ്ത്രീ കഥാപാത്രങ്ങളും ഇതിനോടകം താരം ചെയ്തു കഴിഞ്ഞു.

1998 ൽ ജയറാം നായകനായി പുറത്തിറങ്ങിയ സ്നേഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിക്കുന്നത്. താരം മലയാളത്തിലെ ഒട്ടുമിക്ക എല്ലാ നടൻമാരോടൊപ്പവും അഭിനയിക്കുകയും ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.

2013 ൽ പുറത്തിറങ്ങിയ കന്യക ടാക്കീസ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന അവാർഡ് താരത്തിനു ലഭിച്ചത് എടുത്തു പറയേണ്ടതാണ് . സ്പിരിറ്റ്‌ എന്ന സിനിമയിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡ് ഫോർ ബെസ്റ്റ് സപ്പോർട്ടിംഗ് ആക്ട്രസ് എന്ന അവാർഡും താരം നേടി.

ടെലിവിഷൻ രംഗത്തും താരം സജീവമായിരുന്നു. സിനിമയിൽ സജീവമാകുന്നതിന് മുമ്പ് പല സീരിയലുകളിലെ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഓമനത്തിങ്കൽ പക്ഷി, ഓഹരി, മലയോഗം തുടങ്ങിയവ താരത്തിന്റെ പ്രധാനപെട്ട സീരിയലുകളാണ്.

സീരിയൽ രംഗത്തും താരത്തിന് ആരാധകരേറെയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരം സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ നിരന്തരമായി ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്.

അഭിനയത്തിനൊപ്പം നൽകുന്ന സൗന്ദര്യവും താരത്തിന്റെ വലിയ മുതൽക്കൂട്ടാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം ജീൻസിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടിരുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ താരത്തിന്റെ പുതിയ ലുക്കിലുള്ള ഫോട്ടോഷൂട്ടുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് ചിത്രങ്ങൾ തരംഗമായത്. അതിരുകളില്ലാതെ എന്നാണ് താരം ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ താരത്തിന് നൽകുന്നത്.

Lena
Lena
Lena
Lena
Lena
Lena
Lena
Lena
Lena

Be the first to comment

Leave a Reply

Your email address will not be published.


*