താൻ വിവാഹിതയാവുന്ന ദിവസം തന്റെ മുൻ കാമുകന്റെ പേര് വെളിപ്പെടുത്തുമെന്ന് അനുഷ്‌ക ഷെട്ടി…

കല്യാണദിവസം മുൻ കാമുകന്റെ പേര് വെളിപ്പെടുത്താമെന്ന് തെന്നിന്ത്യൻ താര സുന്ദരി.

ഒരുപക്ഷേ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേര് അന്വർത്ഥമാക്കുന്ന നടി അനുഷ്ക ശർമ ആണ് എന്ന് അഭിപ്രായമുള്ള ഒരുപാട് സിനിമാപ്രേമികൾ നമുക്കിടയിലുണ്ട്. ഈ അഭിപ്രായത്തെ തെറ്റ് പറയാൻ കഴിയില്ല എന്ന രീതിയിലാണ് താരത്തിന്റെ ഓരോ സിനിമയിലെ പ്രകടനം വിളിച്ചു പറയുന്നത്.

സിനിമയിൽ വന്ന് വർഷങ്ങളായെങ്കിലും ഇപ്പോഴും തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലൊരാളാണ് അനുഷ്ക ഷെട്ടി. ഒരുപാട് ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഇന്ത്യയിൽ എന്നല്ല ലോകത്തിൽ തന്നെ തരംഗം സൃഷ്ടിച്ച സൂപ്പർഹിറ്റ് ബ്രഹ്മാണ്ട സിനിമ ബാഹുബലി ഭാഗം 1 ഭാഗം രണ്ടിലും അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ പ്രത്യേകം സ്ഥാനം കണ്ടെത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്. പ്രഭാസിനോടൊപ്പം മികച്ച കെമിസ്ട്രി ആണ് താരം കൈകാര്യം ചെയ്തത്.

ഈ സിനിമയ്ക്ക് ശേഷം പ്രഭാസും അനുഷ്കഷെട്ടി യും തമ്മിൽ പ്രണയത്തിലാണെന്നുള്ള വാർത്ത സമൂഹമാധ്യമങ്ങളിൽ പരക്കെ പ്രചരിച്ചിരുന്നു. രണ്ട് സിനിമകളിൽ ഇവർ തമ്മിൽ ഒരുമിച്ച് ഉള്ള അഭിനയം കണ്ട് ആരാധകർ ഉണ്ടാക്കിയ ഗോസിപ്പ് ആയിരുന്നു ഇത്. രണ്ടുപേരും അവിവാഹിതർ എന്ന വസ്തുത ഗോസിപ്പിന് ആക്കം കൂട്ടി.

പക്ഷേ ഇതിനെ അനുഷ്ക ശർമ നിരസിക്കുകയായിരുന്നു. ഞങ്ങൾ തമ്മിൽ നല്ല ഫ്രണ്ട്ഷിപ്പ് ബന്ധം കഴിഞ്ഞ പത്തു വർഷത്തോളമായി പുലർത്തുന്നു എന്നും, ഏത് പാതിരാത്രിയിലും വിളിക്കാൻ പറ്റുന്ന ഒരു ഫ്രണ്ട് തന്നെയാണ് പ്രഭാസ് എന്നും താരം ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. പ്രണയം ഉണ്ടെങ്കിൽ അത് തുറന്നു പറയുന്നതിൽ ഞാനും പ്രഭാസും ഒട്ടും മടി കാണിക്കില്ല എന്നും താരം കൂട്ടിച്ചേർത്തു.

ഈ അവസരത്തിൽ തന്നെ പഴയ പ്രണയത്തെക്കുറിച്ച് താരം മനസ്സു തുറന്നു. 2008 കാലത്തിൽ തനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു എന്നും, പക്ഷേ ഞങ്ങൾ മാന്യമായ നിലയിൽ പിന്നീട് പിരിഞ്ഞു എന്നും താരം പറഞ്ഞു. ഇന്നും ആ പ്രണയം എന്റെ മനസ്സിൽ കാത്തുസൂക്ഷിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.

അതിനോടൊപ്പം തന്നെ, മുൻ കാമുകന്റെ പേര് വെളിപ്പെടുത്താമോ എന്ന ചോദ്യത്തിന്, എന്റെ കല്യാണ ദിവസം എന്റെ മുൻകാമുകന്റെ പേര് വെളിപ്പെടുത്താമെന്ന് താരം വ്യക്തമാക്കി.

Anushka
Anushka
Anushka
Anushka
Anushka
Anushka
Anushka
Anushka
Anushka
Anushka

Be the first to comment

Leave a Reply

Your email address will not be published.


*