എന്താ മൊഞ്ച് 🥰 പ്രിയ നടി പാർവതിയുടെ ക്യൂട്ട് ഫോട്ടോസ് വൈറൽ…

ക്യൂട്ട് സ്മൈലിൽ സുന്ദരിയായി പാർവതി. ഫോട്ടോക്ൾ കാണാം.

നിലവിലെ മലയാളത്തിൽ മികച്ച നടിമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ കാണുന്ന വ്യക്തിയാണ് പാർവതി തിരുവോത്ത്. തന്റെ അഭിനയം കൊണ്ടും നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പല വിവാദങ്ങളിലും അകപ്പെട്ട താരമാണ് പാർവ്വതി.

ഏത് കാര്യവും ആരുടെ മുമ്പിലും ധൈര്യസമേതം തുറന്നുപറയാനും മുഖത്തുനോക്കി ചൂണ്ടിക്കാണിക്കാനും ഒട്ടും മടി കാണിക്കാത്ത അപൂർവം ചില സിനിമ നടിമാരിൽ ഒരാളാണ് താരം. ഇതിന്റെ പേരിൽ താരം ഒരുപാട് വിമർശനങ്ങളും നേരിട്ടിട്ടുണ്ട്. മലയാള സിനിമ സംഘടനയായ അമ്മയിൽ നിന്ന് വരെ താരം രാജി വെച്ച് പുറത്തു പോയിട്ടുണ്ട്.

താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിലും സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ എന്നും കാത്തിരിപ്പിലാണ്.

ബോൾഡ് വേഷത്തിലുള്ള ഫോട്ടോകളും, ശാലീന സുന്ദരിയായി തിളങ്ങിനിൽക്കുന്ന ഫോട്ടോയും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മനു ശങ്കർ ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

2006 ൽ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെ കടന്നുവന്ന് പിന്നീട് മലയാളത്തിൽ സ്വന്തം പാർവതി ആയി മാറുകയായിരുന്നു താരം. അഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട് എന്നുള്ളത് യാഥാർഥ്യമാണ്. ബാംഗ്ലൂർ ഡേയ്സ്, ചാർലി, എന്ന് നിന്റെ മൊയ്തീൻ, ഉയരെ, ടേക്ക് ഓഫ്‌, മൈ സ്റ്റോറി, വർത്തമാനം തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

മലയാളത്തിന് പുറമെ തമിഴ് കന്നഡ ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 2007 ൽ പുനിത് രാജ് കുമാർ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ “മിലന” യിലൂടെയാണ് താരം കന്നടയിൽ അരങ്ങേറുന്നത്. പൂ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ.

Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy
Parvathy

Be the first to comment

Leave a Reply

Your email address will not be published.


*