ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്… മാപ്പ് പറഞ്ഞ് അശ്ലീല കമന്റിട്ട യുവാവ്…

താരങ്ങൾ ഇഷ്ടഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലും മറ്റു സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലും അപ്‌ലോഡ് ചെയ്യുന്നത് പതിവാണ്. ചിത്രം നല്ലതായാലും മോശമായാലും അശ്ലീല കമന്റു വരുന്നതും പതിവായിരിക്കുകയാണ്. അങ്ങിനെ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ചർച്ചയായത്.

അശ്വതി ശ്രീകാന്ത് പങ്കുവെച്ച ഫോട്ടോയാണ് സൈബർ ആക്രമണത്തിന് ഇരയായത്. അവതാരകയായും അഭിനേത്രിയായും പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അശ്വതി ശ്രീകാന്ത്. താരം പങ്കുവെച്ച ഫോട്ടോയുടെ കീഴിലാണ് അശ്ലീല കമന്റ് വന്നത്.

താരത്തിന്റെ മാറിടത്തെ കുറിച്ച് ആയിരുന്നു ഒരാൾ കമന്റ് ഇട്ടത്. സൂപ്പർ ആവണമല്ലോ… ഒരു കുഞ്ഞിന് രണ്ടു കൊല്ലം പാലൂട്ടാനുള്ളതാണ്! ജീവനൂറ്റി കൊടുക്കുന്നതു കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേതുൾപ്പെടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ് എന്ന് താരം കുറിക്കു കൊള്ളുന്ന മറുപടിയും കൊടുത്തിരുന്നു.

താരം ഇങ്ങനെ ഒരു മറുപടി കൊടുത്തതിൽ പിന്നെ സോഷ്യൽ മീഡിയയിൽ മുഴുവൻ ഇത് തന്നെ ആയിരുന്നു ചർച്ച. പല പ്രമുഖരും ഇക്കാര്യത്തിൽ പ്രതികരിക്കുകയും സ്വന്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതോടെ ഇക്കാര്യം വലിയ ഒരു വിഷയമായി മാറുകയാണുണ്ടായത്.

സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൻപ്രതിഷേധം ഉയർന്നതോടെ കമന്റ് പിൻവലിച്ച് മാപ്പ് പറഞ്ഞിരിക്കുകയാണ് അശ്ലീല കമന്റിട്ട യുവാവ്. ‘ഒരു തെറ്റുപറ്റി ക്ഷമിക്കണം എനിക്കും കുടുംബമുണ്ട്’ എന്നാണ് യുവാവ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പറഞ്ഞിരിക്കുന്നത്.

പലർക്കും നിരന്തരമായി ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ കൂടെ സൈബർ ആക്രമണം നേരിടേണ്ടി വരുന്നുണ്ട്. പക്ഷെ ആരും പ്രതികരിക്കാറില്ല. അശ്വതിയുടെ പ്രതികരണ മനോഭാവത്തെ സോഷ്യൽ മീഡിയ ഒന്നടങ്കം കയ്യടിച്ചു ആരവമാക്കുകയാണ് ഇപ്പോൾ.

Aswathy
Aswathy
Aswathy

Be the first to comment

Leave a Reply

Your email address will not be published.


*