നവീൻ ഇല്ലെങ്കിലും ജാനകി തകർത്തു…. കിടിലം ഡാൻസുമായി റാസ്‌പുട്ടിൻ താരം ജാനകി ഓം കുമാർ… ഏറ്റെടുത്ത് ആരാധകർ…

തൃശൂർ മെ‍ഡിക്കൽ കോളജ് വരാന്തയിലെ 30 സെക്കൻഡ് ഡാൻസ് കണ്ടവരാരും മറക്കില്ല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം അത്രത്തോളം തരംഗമായി ഏറ്റെടുത്ത ഒരു ഡാൻസ് ക്ലിപ്പ് ആയിരുന്നു അത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശംസകൾ വിദ്യാർത്ഥികളിലേക്ക് എത്തിയത് അതുകൊണ്ടു തന്നെ.

ആ ഒരു വെറും 30 മിനിറ്റ് ഡാൻസ് വീഡിയോ കൊണ്ട് നവീൻ ജാനകി എന്നീ വിദ്യാർഥികൾ സോഷ്യൽ മീഡിയക്ക് സുപരിചിതരായി. അതിനു ശേഷം നവീനും ജാനകിയും പങ്കുവെക്കുന്ന ചെറിയ ഓരോ വിശേഷങ്ങൾ പോലും ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കാറുണ്ട്.

ഇതിനിടയിൽ ജാനകിയുടെയും നവീന്റെയും ഒരുമിച്ചുള്ള ഫോട്ടോ ഷൂട്ട്കളും മറ്റും എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ പുതിയ ഡാൻസുമായി എത്തിയിരിക്കുകയാണ് ജാനകി ഓം കുമാർ. ഇത്തവണ താരം ഒറ്റക്കാണ് ഡാൻസുമായി എത്തിയിരിക്കുന്നത്. ഇതും ആരാധകർ വലിയ ആരവത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

വിക്രം നായകനായ അന്യൻ എന്ന സിനിമയിൽ “കാതൽ യാനൈ വരികിത് റെമോ.. “എന്ന ഗാനത്തിനാണ് ജാനകി തകർപ്പൻ ഡാൻസ് ആണ് താരം കാഴ്ച വച്ചിരിക്കുന്നത്. കണ്ടാൽ കൂടെ ആടാനും കേട്ടാൽ കൂടെ പാടാനും തോന്നുന്ന തരത്തിൽ തന്നെയാണ് താരം അതിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഡാൻസ് സ്റ്റെപ്പുകൾ കിടിലം ആണ് എന്നതിനൊപ്പം സ്റ്റൈലിഷ് ലുക്കിലാണ് താരം ഇത്തവണ ഡാൻസുമായി എത്തിയത് എന്നതും ശ്രദ്ധേയമാണ്.
ബോൾഡ് ലുക്കിലുള്ള ഡ്രസ്സിൽ ആണ് താരം ഡാൻസ് ചെയ്യുന്നത്. മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ താരത്തിന് നൽകുന്നത്.

താരം പങ്കുവെച്ച ഡാൻസ് വീഡിയോക്ക് താഴെ ഒരുപാട് പേർ കമന്റുകളുമായി എത്തുന്നുണ്ട് പലർക്കും അറിയേണ്ടത് നവീനെ കൂട്ടിയില്ലേ എന്നാണ്. കുറച്ചു ദിവസങ്ങൾക്കു മുൻപ് “യാരോ യാരോടീ.. ഒന്നോടെ പുരുഷൻ..” എന്ന ഗാനത്തോടൊപ്പം താരം ഡാൻസ് ചെയ്തിരുന്നു.

Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*