കൂടെ കിടക്കാൻ ആവശ്യപ്പെട്ട ഞരമ്പന് ചുട്ട മറുപടി നൽകി ബഡായി ആര്യ…

ബഡായി ബംഗ്ലാവിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് ആര്യ. ബഡായി ആര്യ എന്ന് തന്നെയാണ് താരം അറിയപ്പെടുന്നതും.
തന്റെ നർമ്മം കലർന്ന സംസാരമാണ് താരത്തെ മലയാളി പ്രേക്ഷകരിലേക്ക് ആകർഷിച്ചത്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന മലയാളം ബിഗ് ബോസ് സീസൺ ടൂ യിലൂടെയും താരം ശ്രദ്ധേയയായി.

ഒരു മത്സരാർത്ഥി എന്ന നിലയിൽ മികച്ച പ്രകടനം ആണ് താരം ബിഗ് ബോസ് ഹൗസിൽ കാഴ്ച വച്ചിരുന്നത്. നടിയായും മോഡലായും അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് ആര്യ. ഒരുപാട് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. മികച്ച രീതിയിലാണ് കഥാപാത്രങ്ങളെ ഓരോന്നും താരം അവതരിപ്പിച്ചത്.

2010 ൽ പുറത്തിറങ്ങിയ ഫിഡ്ൽ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി അഭിനയിക്കുന്നത് പിന്നീട് ലൈല ഓ ലൈല, ഒരു സെക്കൻഡ് ക്ലാസ് യാത്ര, കുഞ്ഞിരാമായണം, പ്രേതം, തോപ്പിൽ ജോപ്പൻ, അലമാര, ഉരിയാടി, പാവ തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ആരാധകരെ നേടിയ താരമാണ് ആര്യ. സിനിമാ ലോകത്തേക്ക് അപ്പുറം ടെലിവിഷൻ പരമ്പരകളിലൂടെയും പ്രോഗ്രാമുകളിലൂടെയുമാണ് ആര്യക്ക് ഒരുപാട് ആരാധകരുണ്ടായത്. കുഞ്ഞി രാമായണം എന്ന സിനിമയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ആരാധകരെ അറിയിക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച വിഷയം ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരുന്നു താരം. രസകരമായ നിരവധി ചോദ്യങ്ങൾ ആര്യക്ക് ലഭിക്കുകയും രസകരമായ ഉത്തരങ്ങൾ താരം തിരിച്ചു പറയുകയും ചെയ്തു. എന്നാൽ പതിവുപോലെ ഞരമ്പ് ചോദ്യങ്ങളും ഉണ്ടായിരുന്നു.

തന്റെ കൂടെ കിടക്കണം എന്നായിരുന്നു ഒരു വ്യക്തി താരത്തോട് ആവശ്യപ്പെട്ടത്. ഇതിന് താരം തന്നെ ചുട്ടമറുപടി നൽകുകയും ചെയ്തിട്ടുണ്ട്. “കുറച്ചെങ്കിലും ഉളുപ്പ് വേണം” എന്നായിരുന്നു താരം വീഡിയോയിൽ മറുപടിയായി പറഞ്ഞത്. എന്തായാലും ഞരമ്പനെ തേടി സോഷ്യൽ മീഡിയ ഇറങ്ങിയിട്ടുണ്ട്.

Arya
Arya
Arya
Arya
Arya
Arya
Arya
Arya
Arya
Arya

Be the first to comment

Leave a Reply

Your email address will not be published.


*