കിംഗ് ഖാനൊപ്പം അരങ്ങേറ്റം… ആരാധകരെ വേദനിപ്പിച്ച് പടിയിറക്കം… ഒരേ ഒരു സിനിമ കൊണ്ട് ഇന്നും ഓർമിക്കപ്പെടുന്ന നായിക…

ആദ്യ സിനിമ തന്നെ ഹിറ്റ്… നാലോളം പുരസ്കാരങ്ങൾ… കൈനിറയെ അവസരങ്ങൾ, എന്നിട്ടും എന്തുകൊണ്ട് അഭിനയത്തോട് വിട പറഞ്ഞു?

അഭിനയിക്കുന്ന ആദ്യ സിനിമ വളരെ വിജയകരമാവുക എന്നത് അഭിനയിക്കുന്നവരുടെ വലിയ ഭാഗ്യം തന്നെയാണ്. കാരണം ആദ്യത്തെ സിനിമ വിജയിച്ചവർക്ക് പിന്നീട് ഒരുപാട് അവർ നല്ല അവസരങ്ങൾ ലഭിക്കുകയും അതോടെ സിനിമ ലോകത്ത് തന്നെ പ്രശസ്തി നേടുകയും ചെയ്യാം.

അഭിനയിച്ച ആദ്യ സിനിമ തന്നെ വളരെ നല്ല വിജയം നേടുകയും നാലോളം പുരസ്കാരങ്ങൾ നേടുകയും ചെയ്ത താരമാണ് ഗായത്രി ജോഷി.
ബോക്സ് ഓഫീസിൽ പരാജയപ്പെട്ടെങ്കിലും നിരൂപകരുടെ മുക്തകണ്ഠ പ്രശംസ സിനിമ നേടിയിരുന്നു. ഷാറൂഖാൻ ആയിരുന്നു നായകനെന്നും ശ്രദ്ധേയമാണ്.

2004ൽ റിലീസിനെത്തിയ ‘സ്വദേശ്’ എന്ന സിനിമയിലാണ് ഗായത്രി ജോഷി ആദ്യമായി അഭിനയിക്കുന്നത് . സിനിമയിൽ ഷാരൂഖ് ഖാന്റെ പ്രകടനത്തിനൊപ്പം തന്നെ ശ്രദ്ധ നേടാൻ പുതുമുഖമായെത്തിയ താരത്തിനും സാധിച്ചിട്ടുണ്ട്. അതോടുകൂടി ഒറ്റചിത്രം കൊണ്ട് താരം സെൻസേഷൻ ആയി മാറി.

മികച്ച പുതു മുഖത്തിനുള്ള ബോളിവുഡ് മൂവി അവാർഡും സീ സിനി അവാർഡ്, ഗ്ലോബൽ ഇന്ത്യൻ ഫിലിം അവാർഡ്, ഏറ്റവും പ്രോമിസിംഗ് ആയ പുതുമുഖ താരത്തിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് തുടങ്ങി നാലോളം പുരസ്കാരങ്ങളും താരത്തിന് ഈ സിനിമ തന്നെയാണ് നൽകിയത്.

  പുരസ്കാരങ്ങളെക്കാൾ കൂടുതൽ വിലയുള്ളതാണ് അവസരങ്ങൾ. ആ കാര്യത്തിലും താരത്തെ ആരും കുറച്ചു കണ്ടിട്ടില്ല. ബോളിവുഡിൽ നിന്ന് ഒരുപാട് അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്. സ്വപ്ന സമാനമായ ഒരു അന്തരീക്ഷമായിരുന്നു ഒറ്റ ചിത്രം കൊണ്ട് തന്നെ താരത്തിന് നേടാനായത്.

ആ അവസരങ്ങൾ എല്ലാം വേണ്ടെന്നു വെച്ച് ഒറ്റ ചിത്രം കൊണ്ട് നേടിയ വലിയ ആരാധക വൃന്ദത്തെ അത്ഭുതപ്പെടുത്തുകയും അതിനപ്പുറം സങ്കടത്തിൽ ആഴ്ത്തുകയും ചെയ്ത വാർത്തയാണ് പിന്നീട് പുറത്തുവന്നത്. ഇനി സിനിമ ജീവിതത്തിലേക്ക് ഇല്ല എന്ന് താരം ഒരു തീരുമാനമെടുക്കുകയായിരുന്നു.

ശേഷം താരം തന്റെ കുടുംബ ജീവിതം ആരംഭിക്കുകയാണ് ഉണ്ടായത്. ഏറെ നാളായി താരത്തിന്റെ  സുഹൃത്തും വ്യവസായ പ്രമുഖനുമായ വികാസ് ഒബ്റോയിയെ ആണ് താരം വിവാഹം ചെയ്തത്.  2005ൽ ലാസ് വേഗാസിൽ വെച്ചായിരുന്നു താരത്തിന്റെയും  വികാസ് ഒബ്റോയിയുടെയും വിവാഹം.

ഒബ്റോയ് റിയാലിറ്റിയുടെ ഉടമയാണ് വികാസ് ഒബ്റോയ്. ഇന്ത്യയിലെ തന്നെ അതി സമ്പന്നരായ കുടുംബങ്ങളിൽ​ ഒന്നാണ് വികാസ് ഒബ്റോയുടേത്. രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്. വിഹാനും യുവാനും. സുന്ദരമായി താരത്തിന്റെ കുടുംബ ജീവിതം മുന്നോട്ടു പോകുമ്പോഴും ആരാധകർക്ക് തീരാനഷ്ടം തന്നെയാണ് താരത്തിന്റെ  തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*