ഇൻസ്റ്റാഗ്രാം തുറന്നാൽ ഈ സുന്ദരിയുടെ വിഡിയോസ് ആണ്.. ആരാണീ ചൈനീസ് മസിൽ പെൺകുട്ടി…

പുതുമകൾക്ക് എന്നും സോഷ്യൽ മീഡിയയിൽ സ്ഥാനമുണ്ട്. നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളിലെ വ്യത്യസ്തതകളും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഏറ്റെടുക്കാറുണ്ട്. ക്രീയേറ്റീവ് ആയ ഐഡിയകൾക്ക് എന്നും സമൂഹ മാധ്യമങ്ങളിൽ നിന്ന് കയ്യടി കിട്ടുന്നത് അത് കൊണ്ട് തന്നെയാണ്.

കഴിവും സൗന്ദര്യവും ഉള്ളവർക്ക് സോഷ്യൽ മീഡിയ സെലിബ്രെറ്റി സ്റ്റാറ്റസ് നൽകാറുണ്ട്. അക്കൂട്ടത്തിൽ പുതിയ താരം ഹുന ഒനാവോ എന്ന ചൈനീസ് പെൺകുട്ടിയാണ്. മികച്ച ഫിറ്റ്‌നെസ് ലെവലും അറിവും ഉള്ള ഒരു ചൈനീസ് പെൺകുട്ടിയാണ് ഹുന ഒനാവോ.

സൗന്ദര്യവും ശക്തിയും ഒരുപോലെ ചേർന്നിരിക്കുന്നു. വളരെ പെട്ടന്നാണ് ഈ പെൺകുട്ടിയുടെ വീഡിയോകൾ പ്രചരിക്കപ്പെട്ടത്. ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയതിൽ സ്ഥാനം നേടാൻ വളരെ ചുരുങ്ങിയ സമയം മാത്രമേ വേണ്ടി വന്നുള്ളൂ.

കൂടാതെ അനുദിനം അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലെ ഫോള്ളോവേഴ്സിന്റെ വർധനവും അത്ഭുതമാവുകയാണ്. ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് ഒരിക്കൽ സ്ക്രോൾ ചെയ്യുമ്പോൾ തന്നെ ആർക്കും ഇപ്പോൾ ഹുന ഒനാവോയെ കാണാം.

ഹുന ഒനാവോ യഥാർത്ഥത്തിൽ ഒരു മോഡലും ഫിറ്റ്നസ് ട്രെയിനറും പോഷകാഹാര വിദഗ്ധയും സോഷ്യൽ മീഡിയ ഇൻഫ്ലുൻസറുമാണ്. പെൺകുട്ടിയുടെ വീഡിയോ ദിവസവും കോടിക്കണക്കിന് ആളുകൾ ആണ് കാണുന്നത് എന്നതും അത്ഭുതമാണ്.

സൗത്ത് ഇന്ത്യൻസാണ് താരത്തിന്റെ കടുത്ത ആരാധകർ എന്നാണ് വിലയിരുത്തൽ. ഈ പെൺകുട്ടിയുടെ വീഡിയോയുടെ താഴെ വരുന്ന കമന്റുകളിൽ വളരെ വലിയ സാന്നിധ്യം ഉള്ളത് മലയാളികളുടേത് തന്നെയാണ്. ഇവരുടെ സൗന്ദര്യത്തിലും ശാരീരിക ക്ഷമതയിലും സമൂഹ മാധ്യമങ്ങൾ വീണു കഴിഞ്ഞുവെന്നു ചുരുക്കം.

Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*