തനി നാടൻ പെണ്ണായി പ്രിയ താരം ദുർഗ കൃഷ്ണ..ഫോട്ടോഷൂട്ട് മേക്കിംഗ് വീഡിയോ കാണാം…

ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ വൈറൽ.

ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ദുർഗ കൃഷ്ണ. നടിയായും മോഡൽ ആയും തിളങ്ങുന്ന താരം ക്ലാസിക്കൽ ഡാൻസറും കൂടിയാണ്. 2017 മുതൽ താരം സിനിമ ലോകത്ത് സജീവമാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ കല്യാണ വീഡിയോകളും, ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്. കോൺഫെഷൻ ഓഫ് കുക്കൂ എന്ന സിനിമയിലെ കൂടെ അഭിനയിച്ച, താരത്തിന്റെ പ്രൊഡ്യൂസർ കൂടിയായ അർജുൻ രവീന്ദ്രൻ ആണ് താരത്തിന്റെ ജീവിത പങ്കാളി.

താരം സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ ആരാധകർക്ക് വേണ്ടി പങ്ക് വെക്കാറുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ താര ജോടികളുടെ ഫോട്ടോകളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ ആണ്. തനി നാടൻ പെണ്ണായി അരുവിയിൽ സാറിയുടുത്ത് സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോഷൂട്ട് വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നു.

2017 ൽ പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ വിമാനം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച്ച വെച്ചത്. ജാനകി എന്ന കഥാപാത്രം അനശ്വരമാക്കാൻ താരത്തിന് സാധിച്ചു.

പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, കോൺഫെഷൻ ഓഫ് കുക്കൂ തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. താരം 21 ഹൗർ എന്ന കന്നഡ സിനിമയിലും പ്രത്യക്ഷപ്പെടാൻ പോവുകയാണ്. ഭാവിയിൽ ഇനിയും ഒരുപാട് മികച്ച സിനിമൾക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*