മോസ്റ്റ്‌ പോപ്പുലർ സോഷ്യൽ മീഡിയ സ്റ്റാർ അവാർഡ് goes to തൊടുപുഴ ഐശ്വര്യ റായ്… എക്സ്പ്രഷൻ ക്വീൻ ആയി അമല ഷാജി. സാധികക്കും അവാർഡ് ഉണ്ട്‌…

മോളിവുഡ് ഫ്ലിക്സ് അവാർഡ് 2021 പ്രഖ്യാപിച്ചു.

ഇതിപ്പോൾ സോഷ്യൽ മീഡിയ സ്റ്റാറുകൾ വാഴുന്ന കാലമാണ്. കാരണം അത്രത്തോളം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇത്തരത്തിലുള്ള സ്റ്റാറുകൾക്ക് തങ്ങളുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള അവസരങ്ങൾ ഒരുക്കി കൊടുത്തിരിക്കുകയാണ്.

സോഷ്യൽ മീഡിയ സ്റ്റാറുകൾ കേരളത്തിലെന്നല്ല ഇന്ത്യയിൽ ഒട്ടാകെ ഉയർന്ന വരാൻ പ്രധാനപ്പെട്ട കാരണം ടിക് ടോക് എന്ന് പറഞ്ഞാൽ അത് തെറ്റ് ആവാൻ വകയില്ല. കാരണം ടിക് ടോക് എന്ന പ്ലാറ്റ്ഫോമിൽ കടന്നുവന്ന പിന്നീട് സിനിമയിൽ വരെ കയറിപ്പറ്റിയ ഒരുപാട് ടിക്ടോക് സ്റ്റാറുകളെ നമ്മുക്ക് അറിയാം.

ടിക്‌റ്റോക് നിഷേധിച്ചെങ്കിലും പിന്നീട് ഇൻസ്റ്റഗ്രാം റീൽസ് തുടങ്ങിയ മറ്റു പ്ലാറ്റ്ഫോമിലൂടെ തിളങ്ങിനിൽക്കുന്ന ഒരുപാട് പേരുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ സ്റ്റാറുകൾക്ക് വേണ്ടിയിട്ടുള്ള പുതിയൊരു അവാർഡ് ചടങ്ങ് നടന്നാൽ ആരായിരിക്കും അതിലെ വിജയികൾ എന്ന ആകാംക്ഷ സ്വാഭാവികമായും എല്ലാ പ്രേക്ഷകരിലും ഉണ്ടാകും. എന്നാൽ അത്തരത്തിലുള്ള ഒരു അവാർഡ് ദാനം നടന്നിരിക്കുകയാണ്.

മോളിവുഡ് ഫ്ലിക് അവാർഡ് 2021 എന്ന പേരിലാണ് അവാർഡ് ദാനം നടന്നിരിക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തിളങ്ങി നിൽക്കുന്ന ഓരോ വ്യക്തികൾക്കും അർഹിച്ച രീതിയിലുള്ള അവാർഡ് ആണ് നൽകിയിരിക്കുന്നത്.

മോളിവുഡ് ഫ്ലിക്സ് അവാർഡ് 2021 ലെ ‘ മോസ്റ്റ് പോപ്പുലർ സോഷ്യൽ മീഡിയ സ്റ്റാർ’ എന്ന അവാർഡ് ലഭിച്ചിരിക്കുന്നത് ഏവരുടെയും പ്രിയങ്കരിയായ, തൊടുപുഴയിലെ ഐശ്വര്യറായ് എന്ന പേരിൽ അറിയപ്പെടുന്ന ‘ അമൃത സജു’ എന്ന കലാകാരിക്കാണ്. താരം പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു താരമാണ്.

ഇതേ അവസരത്തിൽ ബെസ്റ്റ് എക്സ്പ്രഷൻ ക്വീൻ എന്ന അവാർഡ് നേടിയിരിക്കുന്നത്, ടിക്‌റ്റോക് വീഡിയോയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ‘അമല ഷാജി’ എന്ന കലാകാരിക്കാണ്. അതേ അവസരത്തിൽ സിനിമയിലും സീരിയലിലും സ്റ്റേജ് ഷോകളിലും നിറഞ്ഞുനിൽക്കുന്ന മലയാളത്തിന്റെ പ്രിയ താരം സാധിക വേണുഗോപാൽ ‘സോൾ ഓഫ് ഹ്യുമാനിറ്റി’ എന്ന അവാർഡും കരസ്ഥമാക്കി.

Photo
Photo
Photo
Photo
Photo
Photo
Photo
Photo
Photo

Be the first to comment

Leave a Reply

Your email address will not be published.


*