വൈറലായി റിമ കല്ലിങ്കലിന്റെ കിടിലൻ ഡാൻസ് വീഡിയോ… പൊളി…

മോഡലിംഗ് രംഗത്തും അഭിനയ മേഖലയിലും ഒരു പോലെ തിളങ്ങി നിൽക്കാൻ കഴിഞ്ഞ താരമാണ് റിമ കല്ലിങ്കൽ. 2009-ൽ പുറത്തിറങ്ങിയ ഋതു എന്ന സിനിമയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് അതേ വർഷം തന്നെ നീലത്താമര എന്ന ചിത്രത്തിലും താരം ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടു.

ജേർണലിസത്തിൽ ബിരുദധാരിയായ താരം 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള താരം ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചിട്ടുണ്ട്. കണ്ടമ്പററി ഡാൻസും പഠിച്ച താരം ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം താരത്തിന് ലഭിച്ചത് തന്നെയാണ് താരത്തിന്റെ അഭിനയ മികവിനുള്ള ഏറ്റവും വലിയ തെളിവുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം സജീവമായി ഇടപഴകുന്ന താരത്തിന്റെ ഓരോ പോസ്റ്റും വളരെയധികം പ്രേക്ഷകർ ശ്രദ്ധിക്കാറുണ്ട്.

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ അഭിപ്രായം പ്രകടിപ്പിച്ചും മുഖം നോക്കാതെ സ്വന്തം നിലപാട് വ്യക്തമാക്കിയും ഒരുപാട് ആരാധകരെയും വിമർശകരെയും താരം നേടിയിട്ടുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഒരു കിടിലൻ ഡാൻസ് വീഡിയോ ആണ്. നിമിഷങ്ങൾക്കകം ആരാധകർ താരത്തിന്റെ ഡാൻസ് വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്.

ലോക പ്രശസ്ത സാഹിത്യകാരിയായ മായാ എയ്ഞ്ചലവിന്റെ വരികൾക് മനോഹരമായി നൃത്തം ചെയ്തു കൊണ്ടു തരംഗം സൃഷിച്ചിരിക്കുകയാണ് ഡാൻസ് വീഡിയോയിലൂടെ താരം. കടൽ തീരത്തും പാറക്കെട്ടുകൾക്കും തീയേറ്ററിലും കൂടിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

സാഹിത്യകാരിക്കുള്ള ആദരവായാണ് ഈ നൃത്ത വീഡിയോ എന്നാണ് താരം പറയുന്നത്. താരം സ്ഥാപിച്ച ഡാൻസ് അക്കാദമിയായ മാമാങ്കത്തിന്റെ യൂട്യൂബ് ചാനൽ വഴിയാണ് നൃത്ത വീഡിയോ പ്രേക്ഷകരിലേക്ക് സമർപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. റൈസ് എന്ന തലക്കെട്ടിലാണ് ഈ വീഡിയോ താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

Rima
Rima
Rima
Rima
Rima
Rima
Rima
Rima
Rima

Be the first to comment

Leave a Reply

Your email address will not be published.


*