വിജയ് ദളപതിയുടെ മകൻ്റെ നായികയാകാൻ തയ്യാറെടുത്ത് രവീണ… ചിത്രത്തിനു വേണ്ടി കാത്തിരുന്ന് ആരാധകർ…

ഇന്ത്യൻ സിനിമാ മേഖലയിൽ തമിഴ് ചലച്ചിത്ര വ്യവസായത്തിന്റെ നെടും തൂണാണ് ദളപതി വിജയ്. എല്ലാ സിനിമകളും മികച്ച വിജയം ആകുന്നത് താരത്തിന്റെ അഭിനയ മികവു കൊണ്ടും പ്രേക്ഷക പ്രീതി കൊണ്ടും പിന്തുണ കൊണ്ടും ആണെന്നതിൽ ഒരു സംശയവുമില്ല. ഇന്ത്യയിൽ തന്നെ ഏറ്റവും താരമൂല്യം കൂടിയ നടന്മാരിൽ ഒരാളാണ് താരം ഇന്ന്.

കൊറോണ വ്യാപനത്തിന് ഒന്നാം തരംഗത്തിനു ശേഷം വളരെക്കാലമായി തിയേറ്ററുകളിൽ സിനിമ പ്രദർശനം നിർത്തി വെച്ചതിന് ഇളവ് നൽകി കൊണ്ട് റിലീസ് ആയ ചിത്രമാണ് താരത്തിന്റെ മാസ്റ്റർ എന്ന സിനിമ. തിയേറ്ററുകളെല്ലാം ഇളക്കിമറിച്ച ഒരു സിനിമയായിരുന്നു ഇത്. ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം സിനിമ ഭേതിക്കുകയും ചെയ്തു.

ഇതുകൊണ്ടൊക്കെ തന്നെയാണ് ഇപ്പോൾ ദളപതി എന്ന് വിജയ് തമിഴിൽ അറിയപ്പെടുന്നതും. തമിഴിലെ ഏതൊരു നായികയോടും ആരോടൊപ്പം അഭിനയിക്കണം എന്ന് ചോദിച്ചു കഴിഞ്ഞാൽ അവരുടെ ആദ്യത്തെ ഉത്തരം വിജയ് എന്നായിരിക്കും. ഇതിന് വിപരീതമായി ഒരു നായിക ഉത്തരം പറഞ്ഞിരിക്കുകയാണ് ഇപ്പോൾ.

തമിഴിൽ സജീവമായി കൊണ്ടിരിക്കുന്ന രവീണ താഹയോട് ഒരു അഭിമുഖത്തിൽ ആണ് ഈ ചോദ്യം ഉന്നയിച്ചത്. കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരെ മുഴുവനും ഞെട്ടിച്ചു കൊണ്ട് വിജയ്‌യുടെ മകനായ ജയ്സൺ സഞ്ജയിക്കോപ്പം അഭിനയിക്കണമെന്നാണ് യുവതാരം പറഞ്ഞത്. വളരെ അത്ഭുതത്തോടെയാണ് അഭിമുഖത്തെയും താരത്തിന്റെ വാക്കുകളെയും ലോകം കേൾക്കുന്നത്.

പ്രധാനമായും തമിഴ് സിനിമ സീരിയൽ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രശസ്ത നടിയാണ് രവീന ദാഹ. ഒരുപാട് സിനിമകളിലും താരം വേഷമിട്ടു. പ്രശസ്തമായ ചില സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ താരം നേടിയ വലിയ ഒരു ആരാധകവൃന്ദത്തെ ആണ്.

കാനഡയിൽ സിനിമയോട് അനുബന്ധിച്ചുള്ള ഒരു കോഴ്സ് ചെയ്യുകയാണ് വിജയ് യുടെ മകൻ ജയ്സൺ ഇപ്പോൾ. അതുകൊണ്ടുതന്നെ രവീണയുടെ ആഗ്രഹം സഫലമാകുമോ എന്ന് കാത്തിരുന്നു കാണുക തന്നെ വേണം. ചുരുക്കം വേഷങ്ങളിലൂടെ തന്നെ ഒരുപാട് പ്രേക്ഷകപ്രീതി നേടിയ താരത്തിന് അതിന് സാധിക്കും എന്ന് പ്രത്യാശിക്കുന്നവരും കൂട്ടത്തിലുണ്ട്.

Raveena
Raveena
Raveena
Raveena
Raveena
Raveena
Raveena
Raveena
Raveena

Be the first to comment

Leave a Reply

Your email address will not be published.


*