കരി പുരണ്ട ലുക്കിൽ ഫോട്ടോഷൂട്ട്… സുരഭി പുരാണികിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നു…

തെലുങ്ക്, തമിഴ് ഭാഷകളിലെ ചിത്രങ്ങളിൽ  പ്രത്യക്ഷപ്പെട്ട് ഇന്ത്യയൊട്ടാകെ നിറഞ്ഞ ആരാധകരെ സ്വന്തമാക്കിയ അഭിനേത്രിയാണ് സുരഭി പുരാണിക്.  2013 മുതലാണ് താരം സിനിമ മേഖലയിൽ സജീവമാകുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഏറെ പ്രേക്ഷക പിന്തുണയും താരത്തിന് നേടാനായി.

താരത്തിന്റെ ആദ്യ ചിത്രം തമിഴ് ഭാഷയിൽ ആയിരുന്നു. ഇവാൻ വെരാമതിരി എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയിച്ചു തുടങ്ങുന്നത്. ഡൽഹിയിലെ കോളേജ് ഓഫ് ആർട്ടിൽ നിന്ന് ഫൈൻ ആർട്‌സിൽ ബിരുദം നേടുന്നതിനിടെയാണ് ചലച്ചിത്ര രംഗത്തെ തന്റെ താൽപര്യം താരം അറിയുന്നതും പ്രകടിപ്പിക്കുന്നതും.

മോഡലിംഗ് രംഗത്താണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അതോടൊപ്പം തന്നെ ഇമാഗോ ആക്ടിംഗ് സ്‌കൂളിൽ അഭിനയ കോഴ്‌സിൽ താരം ചേരുകയും ചെയ്തു. ആദ്യമായി അഭിനയിച്ചത്
വിക്രം പ്രഭു അഭിനയിച്ച  ചിത്രത്തിലായിരുന്നു. ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയിൽ വലിയ  അവസരങ്ങൾ തേടിവരാൻ ഈ ചിത്രം കാരണമായി.

ഈ ചിത്രം ബോക്‌സോഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. താരത്തിന്റെ പുഞ്ചിരിയും  അഭിനയ മികവും എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്നു. തുടർന്ന് വിജയ് അവാർഡിലും സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡിലും മികച്ച വനിതാ അരങ്ങേറ്റ വിഭാഗത്തിൽ താരം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അടുത്ത വർഷം തന്നെ വെൽരാജ് സംവിധാനം ചെയ്യുന്ന വേലായില്ല പട്ടത്താരി എന്ന സിനിമയിൽ താരം അഭിനയിച്ചു. ആ വർഷത്തെ ഏറ്റവും വിജയകരമായ തമിഴ് ചിത്രങ്ങളിലൊന്നാണത്.    ബീറുവയിൽ സുന്ദീപ് കിഷനൊപ്പം അഭിനയിച്ചതും പ്രേക്ഷക ശ്രദ്ധ ആകർഷിച്ച കഥാപാത്രമായിരുന്നു.

മികച്ച സിനിമകളിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്തു. വളരെ വലിയ പ്രേക്ഷക പിന്തുണയും പ്രീതിയുമാണ് താരത്തിന് ഓരോ കഥാപാത്രത്തിലൂടെയും നേടാൻ സാധിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളിലെല്ലാം താരത്തിന് നിരവധി ഫോള്ളോവേഴ്സ് ഉണ്ട്.

താരം പങ്കു വെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗമായി പ്രചരിക്കപ്പെടുന്നതിന്റെ കാരണവും അതുതന്നെയാണ്. ഇപ്പോൾ താരത്തിന്റെതായി പുറത്തു വന്നിരിക്കുന്ന വെറൈറ്റി ലുക്കിലുള്ള പുതിയ ഫോട്ടോകളാണ് ആരാധകർ ആരവത്തോടെ സ്വീകരിച്ചത്.

Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi
Surabhi

Be the first to comment

Leave a Reply

Your email address will not be published.


*