അച്ഛൻറെ അനുവാദം വാങ്ങിയിട്ട് അല്ല സീരിയലിൽ അഭിനയിക്കാൻ പോയത്. എങ്കിലും, അച്ഛന്റെ മകൾ എന്ന ലേബൽ ഒരുപാട് സഹായിച്ചിട്ടുണ്ട് : സായികുമാറിൻ്റെ മകൾ വൈഷ്ണവി…

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സായികുമാർ. മലയാളത്തിലെ മുൻനിര നടന്മാരിൽ ഒരാളാണ് താരം. അതിഗംഭീരം ഡയലോഗ് താരം സിനിമകളിൽ പറയാറുണ്ട്. സിനിമ ജീവിതം താരത്തിന് വൻ വിജയമായിരുന്നു. മികച്ച ഒരുപാട്
സിനിമകൾ താരം മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.

ഇന്നും സായ്കുമാർ അഭിനയ മേഖലയിൽ സജീവമാണ്. ദൃശ്യം എന്ന സിനിമയിലെ വിനയ ചന്ദ്രൻ എന്നാ കഥാപാത്രത്തെ മികവിൽ അവതരിപ്പിച്ചത് അദ്ദേഹമാണ്. കരിയർ വിജയമാണെങ്കിലും പക്ഷെ കുടുംബ ജീവിതം അങ്ങിനെ അല്ല. അടുത്തിടെ ആയിരുന്നു താരത്തിൻ്റെ രണ്ടാം വിവാഹം കഴിഞ്ഞത്. സിനിമാ താരം ബിന്ദുപണിക്കർ ആണ് രണ്ടാം ഭാര്യ.

ആദ്യഭാര്യയിൽ ഒരു മകളുണ്ട് താരത്തിന്. വൈഷ്ണവി എന്നാണ് മകളുടെ പേര്. വൈഷ്ണവിയുടെ വിവാഹത്തിന് സായികുമാർ പങ്കെടുത്തിരുന്നില്ല. തന്നെ വാട്സാപ്പിൽ ആയിരുന്നു വിവാഹം ക്ഷണിച്ചത് എന്നാണ് അദ്ദേഹം അതിനു നൽകിയ വിശദീകരണം. അന്നത്തെ വാർത്തകളിൽ എല്ലാം നിറഞ്ഞു നിന്നിരുന്ന ഒരു വിഷയം ആയിരുന്നു അത്.

ഇന്ന് സീരിയൽ മേഖലയിലെ അറിയപ്പെടുന്ന താരമാണ് വൈഷ്ണവി. കയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചു വരുന്നത്. കനകദുർഗ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ ആണ് താരം കൈകാര്യം ചെയ്യുന്നത്. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമാണ് ഇത്. ഇന്നലെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് വൈഷ്ണവി.

ഇപ്പോൾ വൈഷ്ണവിയുടെ ഒരു ഇന്റർവ്യൂ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അഭിമുഖത്തിൽ താരം അച്ഛനെ കുറിച്ച് പറഞ്ഞ വാക്കുകൾ വൈറലായിരിക്കുകയാണ്. അച്ഛൻറെ അനുവാദം വാങ്ങിയിട്ട് അല്ല ഞാൻ സീരിയലിൽ അഭിനയിക്കാൻ പോയത്. എങ്കിലും സായികുമാറിൻ്റെ മകൾ എന്ന ലേബലിൽ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്.

അച്ഛമ്മയുടെ അനുഗ്രഹം വാങ്ങിയിരുന്നു എന്നും താരം പറഞ്ഞു. അച്ഛനെ പോലെയുണ്ട് കാണാൻ എന്നൊക്കെ ചിലർ പറയുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട് എന്നും കണ്ണ് കാണുമ്പോൾ അച്ഛനെ ഓർമവരുന്നു എന്നൊക്കെ ചിലർ പറയുന്നത് ഏറെ സന്തോഷം നൽകുന്നുണ്ട് എന്നും താരം അഭിമുഖത്തിൽ പറയുന്നുണ്ട്.

Vaishnavi
Vaishnavi
Vaishnavi

Be the first to comment

Leave a Reply

Your email address will not be published.


*