അനുപമയുടെ കൂടെ വെള്ളത്തിൽ ചാടി ക്യാമറാമാനും… കിടിലൻ അണ്ടർവാട്ടർ ഫോട്ടോഷൂട്ട് പങ്കുവെച്ച് താരം…

മലയാള സിനിമാ ലോകത്ത് അറിയപ്പെടുന്ന താരമാണ് അനുപമ പരമേശ്വരൻ.  ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന് ആരാധകരെ താരം നേടിയെടുത്തു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് താരം  ആരാധകരെ നേടിയത്.

ഇപ്പോൾ സൗത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളായി താരം ഉയർന്നു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 9 മില്യൺ ആരാധകർ ഉണ്ട്. ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള മലയാളത്തിലെ നടി എന്ന ബഹുമതിയും താരത്തിനുണ്ട്.

സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെയാണ് താരത്തിന് ഇത്രയും കൂടുതൽ ആരാധകർ ഉണ്ടായത്. അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് വളരെയധികം ഇഷ്ട്ടമാണ്. മികച്ച പ്രതികരണങ്ങളും പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിന് ലഭിച്ചു.

2015 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ക്യാമ്പസ് സിനിമ ‘പ്രേമം’ എന്ന സിനിമയിലെ താരത്തിന്റെ മുടിക്ക് തന്നെ ആരാധകർ ഉണ്ടായിരുന്നു. പ്രേമം എന്ന സിനിമയുടെ തെലുങ്ക് പതിപ്പിലും താരം അഭിനയിച്ചു. തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുക്കാൻ ഈ സിനിമ ധാരാളമായിരുന്നു.

തൊട്ടടുത്ത വർഷം നിതിൻ, സമാന്ത എന്നിവർ പ്രധാന വേഷത്തിലെത്തിയ അ ആ എന്ന സിനിമയിൽ താരം അഭിനയിച്ചു. ധനുഷ്, തൃഷ പ്രധാന വേഷത്തിലെത്തിയ കൊടി എന്ന സിനിമയിലൂടെയാണ് താരം തമിഴിൽ ആദ്യം അഭിനയിച്ചത്. ഭാഷ ഏതാണെങ്കിലും അവതരണം വേറെ ലെവലാണ്.

താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത് പുതിയ ഫോട്ടോ ഷൂട്ട്‌ വീഡിയോ ആണ്. പങ്കുവെച്ചു വളരെ പെട്ടന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. താരത്തിൻ്റെ അണ്ടർവാട്ടർ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന്റെ കൂടെ ക്യാമറാമാനും വെള്ളത്തിൽ ഇറങ്ങിയതാണ് വീഡിയോക്ക് കാഴ്ചക്കാരെ കൂട്ടുന്നത് എന്നതാണ് ആരാധക പക്ഷം.

Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama
Anupama

Be the first to comment

Leave a Reply

Your email address will not be published.


*