കാമുകനെ ചേർത്തുപിടിച്ച് അമീർഖാന്റെ മകൾ ഐറ ഖാൻ.. സ്വകാര്യ നിമിഷങ്ങളിലെ വീഡിയോ പങ്കു വെച്ച് താരം…

സിനിമ മേഖലയിൽ മികച്ച അഭിനയം കാഴ്ചവെക്കുന്ന വരെ പ്രേക്ഷകർ എന്നും ഓർത്തിരിക്കും. അവരോടുള്ള ഇഷ്ടത്തിനും ഒരു കുറവും പ്രേക്ഷകർ വരുത്തില്ല. താരങ്ങളോടുള്ളതുപോലെതന്നെ സ്നേഹവും ഇഷ്ടവും പ്രേക്ഷകർ മക്കളോടും പ്രകടിപ്പിക്കാറുണ്ട്. അവർ സിനിമാമേഖലയിൽ പുറത്തുള്ളവർ ആണെങ്കിലും ശരി.

പ്രശസ്ത ബോളിവുഡ് താരം അമീർ ഖാന്റെ മകൾ ഐറാ ഖാന്‍ അത്തരമൊരു താര സുന്ദരിയാണ്. അമീർ ഖാന്റെ ആദ്യ ഭാര്യയിലുള്ള മകളാണ് ഐറാ. താരം പങ്കുവെക്കുന്ന വിശേഷങ്ങളും ഫോട്ടോകളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർ എറ്റെടുക്കാറുണ്ട്. സിനിമ മേഖലയിൽ ഇല്ലെങ്കിലും താരത്തോട് പ്രേക്ഷകർക്ക് വലിയ ഇഷ്ടമുണ്ട് എന്നുള്ളതിന് സൂചന തന്നെയാണിത്.

ഇപ്പോൾ ഐറ പങ്കുവെച്ച ഫോട്ടോകളും വീഡിയോയും ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടുന്നത്. കാമുകനോടൊപ്പം ഉള്ള സ്വകാര്യ വീഡിയോ ഉൾപ്പെടെ താരം പുറത്തു വിട്ടിരിക്കുകയാണ്. വളരെ പെട്ടെന്നാണ് താരം പങ്കുവെച്ച് വീഡിയോയും ഫോട്ടോകളും ആരാധകർക്കിടയിൽ തരംഗമായത്.

കാമുകനായ നുപുര്‍ ഷിക്രെയെ അവതാരകന്‍ എന്നാണ് ഐറ അഭിസംബോധന ചെയ്തിരിക്കുന്നത്. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞ് നുപുറിനെ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് ഐറ ഷെയർ ചെയ്തിരിക്കുന്നത്. ശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രകളുടെയും സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളെല്ലാം ചേര്‍ത്ത് വീഡിയോയും താരം പങ്കു വെച്ചിട്ടുണ്ട്.

കഴിഞ്ഞ വാലൈന്റൈന്‍സ് ദിനത്തില്‍ ഐറയ്ക്കൊപ്പമുള്ള ഫോട്ടോസ് നുപുര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. അന്നത് പ്രതീക്ഷക്കപ്പുറം വൈറലായിരുന്നു. ഇപ്പോൾ പങ്കുവെച്ച പോസ്റ്റിന് നടന്‍ ടൈഗര്‍ ഷ്‌റോഫിന്റെ സഹോദരി കൃഷ്ണ ഷ്‌റോഫും ഇരുവര്‍ക്കും ആശംസ നേര്‍ന്നതും ശ്രദ്ധേയമാണ്.

ഇതിനുമുൻപ് ഒരുപാട് പ്രാവശ്യം ഐറയുടെ തുറന്നു പറച്ചിലുകള്‍ വിവാദങ്ങള്‍ക്കു കാരണമാവുകയും താരപുത്രി വാർത്തകളിൽ നിറയുകയും ചെയ്തിട്ടുണ്ട്. ചെറിയ പ്രായത്തില്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ച് താരപുത്രി പറഞ്ഞ വാക്കുകള്‍ വലിയ തോതിൽ ആരാധകരെ സ്പർശിച്ചിരുന്നു.

Ira
Ira
Ira
Ira
Ira
Ira
Ira
Ira
Ira
Ira

Be the first to comment

Leave a Reply

Your email address will not be published.


*