പണ്ട് പൂവാലന്മാരെ പേടിച്ചു ഷാളെടുത്ത് മൂടിക്കെട്ടി നടന്നിരുന്നു… അത് മാറിയത് ഇങ്ങനെ…ഗായിക മഞ്ജരിയുടെ വെളിപ്പെടുത്തൽ…

സിനിമാ ലോകം നല്ല പാട്ടുകൾ കൊണ്ടും സമ്പന്നമാണ്. ചില പാട്ടുകൾ എവർ ഗ്രീൻ സോങാവുന്നതും അതുകൊണ്ട് തന്നെ. പാട്ടുകളുടെ ഭംഗി കൊണ്ട് ആ സിനിമയെയും പാട്ടിന്റെ സീനുകളെയും അഭിനേതാക്കളെയും പ്രേക്ഷകർ ഓർത്തിരിക്കുന്നത് പോലെ തന്നെ ഗായകരെയും ഓർമിക്കും.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ താമരക്കുരുവിക്ക് തട്ടമിട് എന്ന ഗാനം മലയാളികൾ ഒരിക്കലും മറക്കില്ല. ഈ ഗാനത്തിലൂടെ  സിനിമ ലോകത്തിലേക്ക് കടന്നു വന്ന ഗായികയാണ് മഞ്ജരി. ഒരുപാട് മികച്ച പാട്ടുകൾ മഞ്ജരിയുടെ ശബ്ദത്തിലൂടെ പിറവികൊണ്ടു.

പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ ആണ് മഞ്ജരി എന്ന ഗായികയെ സംഗീത ലോകത്തിന് പരിചയപ്പെടുത്തുന്നത്. മികച്ച പിന്നണി ഗായികക്ക് ഉള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് 2 വട്ടം മഞ്ജരി നേടിയിട്ടുണ്ട് എന്നത് തന്നെയാണ് ഗായികയുടെ വൈഭവത്തിന് അടിവരയിടുന്നത്.

വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് തന്നെ ഇരുന്നൂറിൽ അധികം ഗാനങ്ങൾ  സിനിമയിലും ആൽബത്തിലും ആയി മഞ്ജരി പാടിക്കഴിഞ്ഞു. നാടൻ വേഷങ്ങളിലും സാരിയിലും മാത്രം കണ്ടിരുന്ന  താരത്തിന്റെ ലുക്കും മട്ടും അപ്പാടെ ഇപ്പോൾ മാറിയിട്ടുണ്ട്. തനി നാടൻ പെൺകുട്ടിയിൽ നിന്ന് മോഡേൺ ഗേളിലേക്കുള്ള മാറ്റം.

തന്റെ വസ്ത്രധാരണത്തിൽ മാറ്റങ്ങൾ വരാനും ആദ്യ കാലങ്ങൾ അങ്ങിനെ ആകാനും ഉള്ള കാരണങ്ങൾ താരം  വെളിപ്പെടുത്തുകയാണ് ഇപ്പോൾ. അന്നും ഇന്നും താരത്തിന്റെ അടുത്ത സുഹൃത്തുക്കൾ അച്ഛനും അമ്മയുമാണ് എന്നും അമ്മ അധികം പുറത്തേക്ക് പോകാറില്ല. അതുകൊണ്ട് തന്നെ പുതിയ സ്റ്റൈലിനെ കുറിച്ച് എനിക്ക് പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല എന്നുമാണ് താരം വിശദീകരണം ആയി പറയുന്നത്.

ഡിഗ്രി പഠിക്കാൻ നാട്ടിൽ വന്നപ്പോഴും അവസ്ഥയിൽ മാറ്റം ഉണ്ടായില്ല എന്നും സൽവാർ നിർബന്ധമാക്കിയ കോളേജും സീനിയോഴ്സിനെ പേടിച്ച്  ഷാളോക്കെ മൂടികെട്ടി നടക്കുന്ന താരവും അതായിരുന്നു അവസ്ഥ എന്നാണ് താരം പറഞ്ഞത്. ഉപരി പഠനത്തിന് മുംബൈയിൽ പോയ ശേഷമാണ് പുതിയ സ്റ്റൈലുകൾ പരീക്ഷിക്കാൻ തുടങ്ങിയത് എന്നാണ് മഞ്ജരി പറയുന്നത്.

Manjari
Manjari
Manjari
Manjari
Manjari
Manjari
Manjari
Manjari
Manjari

Be the first to comment

Leave a Reply

Your email address will not be published.


*