പ്രണയ ചിത്രങ്ങൾ പോലെയായിരിക്കും വിവാഹം എന്ന് കരുതി.. പ്രായം അതായിരുന്നു.. പ്രതീക്ഷകളെല്ലാം തെറ്റി… രണ്ട് വിവാഹവും പരാജയമായിരുന്നു…

പഠനസമയത്ത് മലയാള സിനിമാ രംഗത്ത് അഭിനേത്രിയായി തിളങ്ങിനിന്ന് പിന്നീട് ഒരുപാട് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്ത മലയാള സിനിമ ഇൻഡസ്ട്രിയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ശാന്തികൃഷ്ണ. താരം ചെയ്ത കഥാപാത്രങ്ങൾ പലതും ശ്രദ്ധേയമായിരുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

താരം ആദ്യം അഭിനയിച്ച ചിത്രം ഹോമകുണ്ഡം ആയിരുന്നു. സഹനടിയായും നായികയായും താരം ഒരുപാട് ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. മേഖലയിൽ സജീവമായിരുന്ന കാലത്ത് ആണ് താരത്തിന്റെ വിവാഹം നടക്കുന്നത് അതിനുശേഷം താരം സിനിമ മേഖലയിൽ താൽക്കാലികമായി വിട്ടുനിന്നു

താരത്തിന്റെ സിനിമാഭിനയം ജീവിതം വളരെ വിജയകരമായിരുന്നു എങ്കിലും കുടുംബ ജീവിതം അത്രത്തോളം ശോഭനമായിരുന്നില്ല. താരം രണ്ട് വിവാഹം ചെയ്തിട്ടുണ്ട് പക്ഷേ രണ്ടും വിവാഹ മോചനത്തിൽ കലാശിക്കുകയാണ് ഉണ്ടായത്. പത്തൊമ്പതാം വയസ്സിലായിരുന്നു താരത്തിന്റെ ആദ്യ വിവാഹം.

പ്രശസ്ത നടനായ ശ്രീനാഥിനെ ആണ് ശാന്തി കൃഷ്ണ വിവാഹം ചെയ്തത്. പക്ഷേ ആ വിവാഹം നീണ്ടു പോയില്ല. പ്രണയിച്ച് ആയിരുന്നു താരം ശ്രീനാഥിനെ വിവാഹം കഴിച്ചത്. പക്ഷേ അത് പ്രായത്തിലെ പക്വതയില്ലായ്മയിൽ നിന്നും ഉണ്ടായ പ്രണയം ആണെന്ന് മനസ്സിലാക്കാൻ വൈകി പോയി എന്നാണ് താരം പിന്നീട് പറഞ്ഞത്.

കണ്ടിരുന്ന പ്രണയ സിനിമകൾ പോലെ ആയിരിക്കും ജീവിതം എന്നാണ് കരുതിയത് എന്നും അങ്ങനെ തോന്നിയതിൽ തെറ്റ് പറയാനില്ലെന്നും കാരണം പ്രായം അതായിരുന്നു എന്നുമാണ് താരം പറയുന്നത്. കണ്ടതും കേട്ടതുമായ പ്രണയ സിനിമകൾക്ക് അപ്പുറമായിരുന്നു യാഥാർത്ഥ്യം എന്നത് മനസ്സിലാക്കാൻ വൈകി പോയി എന്നാണ് താരത്തിന്റെ വാക്കുകൾ.

പരസ്പരം ഒരു കാര്യത്തിലും പൊരുത്തങ്ങൾ ഇല്ലാത്ത ഒൻപതു വർഷത്തിനുശേഷമാണ് ആദ്യത്തെ വിവാഹമോചനം നടന്നത്. രണ്ടുവർഷം കഴിഞ്ഞ് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറിയായിരുന്ന സദാശിവൻ ഭജോരയെ വിവാഹം ചെയ്തു. രണ്ടാം വിവാഹതിൽ നിന്നും 18 വർഷത്തിന് ശേഷമാണ് വേർപിരിഞ്ഞത്.

രണ്ടാം വിവാഹ മോചനം തനിക്ക് വലിയ ആഘാതം ഉണ്ടാക്കിയിരുന്നു എന്നും ആ ബന്ധത്തിൽ രണ്ട് മക്കൾ തനിക്കുണ്ടെന്നാണ് താരം പറയുന്നത്. ഒരു റോബോട്ടിന് പോലെയായിരുന്നു രണ്ടാം വിവാഹ ജീവിതം. പക്ഷേ തീരുമാനം തന്റെ കുട്ടികളെ ബാധിക്കുമോ എന്ന ചിന്ത തന്നെ വല്ലാതെ അലട്ടിയിരുന്നു എന്നും താരം പറഞ്ഞു.

Shanthi

Be the first to comment

Leave a Reply

Your email address will not be published.


*