വേഷം ഏതാണെങ്കിൽ താരം പൊളിയാണ്… സോനാക്ഷി സിൻഹയുടെ ഫോട്ടോകൾ വൈറലാകുന്നു….

അറിയപ്പെടുന്ന ഒരു ഇന്ത്യൻ സിനിമ അഭിനേത്രിയാണ് സോനാക്ഷി സിൻഹ. പ്രശസ്ത ഹിന്ദി ചലച്ചിത്ര നടൻ ശത്രുഘ്നൻ സിൻഹയുടെ മകളാണ് താരം. അഭിനയ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് തന്നെ താരത്തെ പ്രേക്ഷകർക്ക് അറിയാം എന്ന് ചുരുക്കം.

കോസ്റ്റ്യൂം ഡിസൈനറായാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. 2010 ൽ ആണ് അഭിനയ മേഖലയിലേക്ക് പ്രവേശിക്കുന്നത്. 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ ഡ്രാമ മൂവിയിലൂടെ ആണ് താരം അഭിനയ രംഗത്ത് അരങ്ങേറുന്നത്. അന്നത്തെ ഹിറ്റ്‌ ചിത്രങ്ങളുലൊന്നായിരുന്നു ഇത്.

മികച്ച അഭിനയ വൈഭവം തന്നെയാണ് താരത്തെ സിനിമ മേഖല ആകർഷിക്കാൻ കാരണം. അത് ആദ്യ സിനിമ മുതൽ താരം തെളിയിക്കുകയും ചെയ്തു. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരം കരസ്ഥമാക്കി.

താരം ശ്രീമതി നാത്തിബായ് ദാമോദർ താക്കർസേ വനിതാ സർവകലാശാലയുടെ കീഴിലുള്ള പ്രമീള വിതാൽദാസ് പോളിടെക്നിക്കിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദം നേടിയിരുന്നു. അതിനു ശേഷം 2010 മുതലാണ് താരം അഭിനയ മേഖലയിൽ സജീവമാകുന്നത്.

മേര ദിൽ ലേകേ ദേഖോ പോലെയുള്ള മികച്ച ചിത്രങ്ങൾക്കു വേണ്ടി കോസ്റ്റ്യൂം ഡിസൈനെർ ആയി താരം വർക് ചെയ്തിട്ടുണ്ട്. 2005 ലായിരുന്നു അത്. എന്നാൽ 2010 മുതൽ അഭിനയിച്ചു തുടങ്ങുകയാണ് ഉണ്ടായത്. ആദ്യ സിനിമ തന്നെ സൽമാൻ ഖാനൊപ്പം ആയത് താരത്തിന് ഭാഗ്യമായി.

2010-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഒരു ചിത്രം ആയിരുന്നു അത്. ഒരു ബ്ലോക് ബസ്റ്റർ ചിത്രത്തിൽ തന്നെ ആദ്യമായി അഭിനയിക്കാൻ കഴിഞ്ഞു. ചിത്രത്തിലെ ഗ്രാമീണ പെൺകുട്ടിയുടെ വേഷം ആണ് താരം ചെയ്തത്. അ കഥാപാത്രം ആകാൻ വേണ്ടി താരം അന്ന് 3 കിലോ ഭാരം കുറച്ചിരുന്നു.

അന്ന് അത് വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. താരത്തിന് മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ഉണ്ട്. താരത്തിന്റെ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഏത് വേഷത്തിലും ലുക്കിലും താരം സൂപ്പർ ആണെന്നാണ് ആരാധകരുടെ അഭിപ്രായം.

Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi

Be the first to comment

Leave a Reply

Your email address will not be published.


*