തമ്മിൽ ശത്രുത ഒന്നുമില്ല… മഞ്ജുവിന്റെ കൂടെ അഭിനയിക്കാമെന്ന് ദിലീപ്… ഞെട്ടിച്ച് മഞ്ജുവിന്റെ മറുപടി…

മഞ്ജു വാര്യരും ദിലീപും എന്നും മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേതാക്കളാണ്. ഒരുപാട് നല്ല സിനിമകളിലൂടെ വലിയ ആരാധക വൃന്തത്തെ രണ്ടുപേർക്കും നേടാൻ കഴിഞ്ഞു. അസൂയപ്പെടുത്തുന്ന തരത്തിലാണ് ഇരുവരും അഭിനയിക്കുന്നത്.

അതുകൊണ്ട് തന്നെയാണ് മഞ്ജു വാര്യർക്കൊപ്പം ഉള്ള ദിലീപിൻ്റെ ജോഡി പൊരുത്തം ഏറെ ആഘോഷിക്കപ്പെട്ടത് പ്രേക്ഷകർ നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിച്ചത്. പിന്നീട് ജീവിതത്തിൽ അവർ ഒന്നിച്ചപ്പോഴും വലിയ പ്രേക്ഷക പിന്തുണയും ലഭിച്ചിരുന്നു. വിവാഹത്തിന് മുമ്പ് മലയാളി പ്രേക്ഷകർ അത് ആഗ്രഹിച്ചിരുന്നു.

സല്ലാപം അടക്കമുള്ള സിനിമകളിൽ ഇവരും അഭിനയിച്ചത് വലിയ മികവോടെ ആയിരുന്നു . രണ്ടുപേരുടെയും അഭിനയിക്കുമ്പോഴുള്ള കെമിസ്ട്രി  പ്രർക്ഷകർക്കിടയിൽ  അക്കലാത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇവരുടെ വിവാഹം മലയാളികൾ ഒന്നടങ്കം കൊണ്ടാടിയതും അതുകൊണ്ട് തന്നെ.

വിവാഹ ശേഷം മഞ്ജു സിനിമയിൽ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. പിന്നീട് വർഷങ്ങൾക്കു ശേഷം വിവാഹ മോചനവും  മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള തിരിച്ചു വരവും നടന്നിരിക്കുകയാണ് ഇപ്പോൾ. സിനിമയില്ലെങ്കിലും സമൂഹ മാധ്യമങ്ങൾ വഴി മകൾ മീനാക്ഷിയും സ്റ്റാറാണ്.

ഇപ്പോൾ ദിലീപിനെയും മഞ്ജുവാര്യരുടെയും ഓരോ അഭിമുഖങ്ങളാണ് വൈറലാകുന്നത്. ഇനി ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന മഞ്ജുവാര്യരോടും നായികയായി മഞ്ജു വാര്യരെ സിനിമയിൽ സ്വീകരിക്കുമോ എന്ന് ദിലീപിനോടും അഭിമുഖത്തിൽ ചോദിച്ചിരിക്കുകയാണ്. വിവാഹത്തിന് മുമ്പ് അഭിനയിച്ച പോലെ വിവാഹ മോചനത്തിനു ശേഷം അഭിനയിക്കുമോ എന്നാണ് പ്രേക്ഷകർക്കു അറിയേണ്ടത്.

ദിലീപിനോട് മഞ്ജുവാര്യർ നായികയായി ഇനി സിനിമയിൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് ദിലീപ് ഉത്തരം പറഞ്ഞത് വളരെ പോസിറ്റീവായ രൂപത്തിലായിരുന്നു. തമ്മിൽ ശത്രുത ഒന്നുമില്ല. അങ്ങനെയൊരു കഥയും കഥാപാത്രവും ഉണ്ടാവുകയാണെങ്കിൽ നോക്കാം എന്നായിരുന്നു ദിലീപിന്റെ മറുപടി.

എന്നാൽ മഞ്ജു വാര്യരോഡ് ഇനി ദിലീപിന്റെ കൂടെ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ചോദിക്കുന്നതിന് മുമ്പ് തന്നെ താരം അതുവേണ്ട അക്കാര്യം സംസാരിക്കേണ്ട എന്നായിരുന്നു താരം പറഞ്ഞത്. ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ താല്പര്യം ഇല്ല എന്നു തന്നെയാണ് മനസ്സിലാക്കേണ്ടത്.

Dileep
Manju

Be the first to comment

Leave a Reply

Your email address will not be published.


*