തൊന്നൂറുകളിൽ യുവാക്കളുടെ ഹരമായിരുന്നു രംഭയെ മറന്നു കാണില്ല.. താരത്തിന്റെ ഇപ്പോഴത്തെ ജീവിതം…

മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത അഭിനേത്രിയാണ് രംഭ.  മലയാളത്തിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും അവയെല്ലാം ഹിറ്റ് ചിത്രങ്ങൾ ആയിരുന്നു. ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളുടെ ഗ്ലാമർ ഐക്കൺ ആയിരുന്നു താരം.

താരത്തിന്റെ യഥാർഥ പേര് വിജയ ലക്ഷ്മി എന്നാണ് എന്നാൽ ആദ്യ കാലങ്ങളിൽ സിനിമയിൽ വന്നതിനു ശേഷം അമൃത എന്നായിരുന്നു പേര്. പിന്നീടാണ് അത് രംഭയായ് മാറിയത്. രംഭ എന്ന പേരിലാണ് താരം പ്രശസ്തിയാർജ്ജിച്ച ലും ഒരുപാട് സിനിമകൾ ചെയ്തതും ഇപ്പോഴും താരത്തെ ഓർത്ത് ഇരിക്കുന്നതും.

നൂറോളം സൗത്ത് സിനിമയിൽ അഭിനയിച്ച നടി  നിരവധി ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു, മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നഡ, ബംഗാളി, ഭോജ്പുരി സിനിമകളിലെല്ലാം താരം മികച്ച അഭിനയം കാഴ്ച്ചവെചിട്ടുണ്ട്. 1993ല്‍ ‘ആ ഒക്കത്തി അടക്കു’ എന്ന തെലുഗു സിനിമയിലാണ് താരം അഭിനയം ആരംഭിക്കുന്നത്.

  സര്‍ഗം  എന്ന സൂപ്പർ ഹിറ്റ്  മലയാളത്തിലെ ആദ്യ അഭിനയം. ബോളിവുഡില്‍ പ്രശസ്ത നടന്മാരായ ചിരഞ്ജീവി, രജനികാന്ത്, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കമല്‍ ഹസന്‍, ഗോവിന്ദ, വിജയ് എന്നിവരുടെ കൂടെയെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.
നടി ഐറ്റം ഡാൻസുകളിലും താരം സജീവമായിരുന്നു.

സിനിമയില്‍ സജീവമായ സമയത്താണ്  ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനുമായി 2010 ൽ താരം വിവാഹിതയാകുന്നത്. വിവാഹശേഷം ഇരുവരും ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കി. താരത്തിന് മൂന്ന് മക്കളാണ്. ലാന്യ, സാഷ, ഷിവിന്‍. കുടുംബത്തിന്റെ ഫോട്ടോകൾ താരം പങ്കു വെക്കുമ്പോൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്.

കാനഡയിൽ സ്ഥിര താമസമാക്കിയ നടി രംഭയും ഭര്‍ത്താവും വേർപിരിഞ്ഞു,  കുട്ടികളെ വിട്ട് കിട്ടുന്നതിനായി കോടതിയെ സമീപിച്ചു എന്ന് തുടങ്ങിയ താങ്കൾ താരത്തിന്റെ കുടുംബജീവിതം പരാജയപ്പെടുന്നു എന്ന രൂപത്തിൽ പല വാർത്തകളും വന്നിരുന്നു പക്ഷേ ആ സമയത്ത് എല്ലാം താരം കുടുംബത്തോടൊപ്പം സുഖമായി ജീവിക്കുകയായിരുന്നു.

ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് താരത്തിന്റെ 45 ജന്മദിനത്തോടനുബന്ധിച്ച് ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് വളരെ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും താരത്തിന് ലഭിക്കുന്നത്. സിനിമയിലേക്ക് തിരിച്ചുവരും എന്ന പ്രതീക്ഷയും ആരാധകർ പങ്കുവെക്കുന്നുണ്ട്.

Rambha
Rambha
Rambha
Rambha
Rambha
Rambha
Rambha
Rambha
Rambha

Be the first to comment

Leave a Reply

Your email address will not be published.


*