ലാലേട്ടന്റെ പഴയ നായിക… ഇപ്പോൾ ലാലേട്ടന്റെ വില്ലന്റെ ഭാര്യ… ഭർത്താവുമൊത്തുള്ള കിടിലൻ ഫോട്ടോകളുമായി പൂജ ബത്ര…

ബോളിവുഡ് ചലച്ചിത്ര രംഗത്ത് നിറ സാന്നിധ്യമാണ് പൂജ ബത്ര. താരത്തിന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും താരം ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന വ്യക്തിത്വമായി താരം വളരെ പെട്ടന്ന് മാറി. മോഡലിംഗ് രംഗത്തിലൂടെ ആണ് താരം സിനിമയിലേക്ക് എത്തുന്നത്. പരസ്യങ്ങളിലും താരം അഭിനയിച്ചിരുന്നു.

അഭിനയ മേഖലയിൽ കഴിവ് തെളിയിച്ചതു പോലെതന്നെ പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂനെയിലെ ഫെർഗൂസൻ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും സിംബിയോസിസ് കോളേജിൽ നിന്ന് എം.ബി.എ ബിരുദവും താരം നേടിയിട്ടുണ്ട്.

താരം അഭിനയിച്ച ലിറിൽ സോപ്പിന്റെ പരസ്യം വളരെയധികം ശ്രദ്ധേയയായി. 1993-ൽ ആണ് താരം മിസ്സ് ഇന്ത്യ പട്ടം കരസ്തമാക്കിയത്. ഇതിനു ശേഷം ഇന്ത്യയിലെ ഒരു മികച്ച മോഡലായി താരം. ഇതുവരെ ഇരുപതിലധികം മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു.

ആദ്യ ചിത്രം 1997-ൽ പുറത്തിറങ്ങിയ വിരാസത് ആണ്. സഹനടിയുടെ റോളിലാണ് ഈ സിനിമയിലെ താരം അഭിനയിച്ചത്. മികച്ച പ്രേക്ഷക പ്രീതി താരത്തിനുണ്ട്. സഹ നടിയുടെ റോളിൽ ആണെങ്കിലും ഈ വേഷം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നായികാ വേഷങ്ങൾ താരത്തെ തേടിയെത്തി.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം ഒരുപാട് ആരാധകരുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ടുകൾ വളരെ പെട്ടെന്ന് ആരാധകർ എറ്റെടുക്കാറുണ്ട്. ഇപ്പോൾ പുതുതായി താരം പങ്കുവെച്ച ഫോട്ടോസ് ആണ് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. ഭർത്താവിനോപ്പം ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ബോളിവുഡ് ചിത്രങ്ങൾക്ക് പുറമേ മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലെ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും താരം മുഖം കാണിച്ചിട്ടുണ്ട്. വിജയകരമായ ചിത്രങ്ങളിൽ തന്നെയാണ് മലയാളത്തിലും അഭിനയിച്ചത്. സൂപ്പർസ്റ്റാറുകളുടെ കൂടെ ആയിരുന്നു എന്നതും ശ്രദ്ധേയമാണ്.

മലയാളത്തിൽ മോഹൻ‌ലാലിനൊപ്പം ചന്ദ്രലേഖ എന്ന ചിത്രത്തിലും മമ്മൂട്ടിക്കൊപ്പം മേഘം എന്ന ചിത്രത്തിലും ജയറാമിനൊപ്പം ദൈവത്തിന്റെ മകൻ എന്നീ ചിത്രങ്ങളിലാണ് താരത്തിന്റെ കഥാപാത്രങ്ങൾ ഉള്ളത്. വളരെ കുറച്ചു വേഷങ്ങൾ മാത്രമാണ് മലയാളത്തിൽ ചെയ്തത് എങ്കിലും മലയാളികൾക്കിടയിലും ആരാധകരുണ്ട്.

Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja
Pooja

Be the first to comment

Leave a Reply

Your email address will not be published.


*