വെറൈറ്റി അല്ലേ.. വെറൈറ്റി കോസ്റ്റ്യൂമിൽ ഹോട്ടായി അദാ ശർമ… ഫോട്ടോകൾ തരംഗമാകുന്നു…

സിനിമ ഇൻഡസ്ട്രിയിൽ ഒരുപാട് ആരാധകരുള്ള മികച്ച അഭിനേത്രിയാണ് അദാ ശർമ. ഹിന്ദി തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം അഭിനയിക്കുന്നത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പെട്ടെന്ന് ഇൻഡസ്ട്രിയെ കീഴടക്കാൻ  താരത്തിന്  സാധിച്ചിട്ടുണ്ട്.

തന്റെ പതിനാറാം വയസ്സിൽ തന്നെ പ്രധാന വേഷത്തിൽ  താരം തിളങ്ങിയിട്ടുണ്ട്. അത്ര ചെറുപ്പത്തിൽ തന്നെ മികച്ച അഭിനയം താരത്തിന് കാഴ്ച വെക്കാൻ സാധിച്ചു എന്നത് തന്നെയാണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് .

1920 എന്ന ഹിന്ദി ചലച്ചിത്രത്തിലൂടെയാണ് താരം സിനിമ അഭിനയ മേഖലയിലേക്കുള്ള അരങ്ങേറ്റം.  ആദ്യ സിനിമക്ക് തന്നെ പുരസ്കാരം ലഭിച്ചത് താരത്തിന്റെ മികവ് തന്നെയാണ്.  തുടക്കക്കാരിക്കുള്ള ഫിലിംഫെയർ അവാർഡ് ആണ് താരത്തെ തേടിയെത്തിയത്.

തെലുങ്കിൽ താരം ആദ്യമായി അഭിനയിച്ചത് ഹാർട്ട് അറ്റാക്ക് എന്ന  ചിത്രമായിരുന്നു. ഭാഷ ഏതാണെങ്കിലും ചെയ്യുന്ന വേഷത്തെ ആവാഹിച്ച് വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുന്നതു കൊണ്ട് തന്നെ ആരാധകർ നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രങ്ങളെ സ്വീകരിക്കാറുള്ളത്.

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ  മാത്രം അഞ്ച് മില്യനിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. താരം ഇൻസ്റ്റാഗ്രാമിൽ അപ്ലോഡ് ചെയ്ത് ഫോട്ടോകൾ ആണ് ഇപ്പോൾ ഇന്സ്റ്റാഗ്രാമിൽ തരംഗമാകുന്നത്. തികച്ചും വ്യത്യസ്തമായ ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്.

ലഹങ്ക ആണെന്ന് ഒറ്റനോട്ടത്തിൽ പറയാം. ലഹങ്കയിലെ വെറൈറ്റി സ്വീകരിച്ചിരിക്കുകയാണ് താരം. കൂടാതെ പിങ്ക് കളർ ഗ്ലൗസ് ധരിക്കാൻ താരം ശ്രദ്ധിച്ചിട്ടുണ്ട്. വെറൈറ്റി കോസ്റ്റ്യൂമിൽ ഹോട്ട് ലുക്കിലാണ് താരം ഫോട്ടോസ് പോസ് ചെയ്തിരിക്കുന്നത്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Adah
Adah
Adah
Adah
Adah
Adah
Adah
Adah
Adah

Be the first to comment

Leave a Reply

Your email address will not be published.


*