അതാണ്‌ തടി കൂടാൻ കാരണമായത്.. നിത്യ മേനോന്റെ വാക്കുകൾ ഇങ്ങനെ..

മലയാള ചലച്ചിത്ര അഭിനയ രംഗത്തും പിന്നണി ഗാനാലാപന രംഗത്തും അറിയപ്പെടുന്ന നടിയാണ് നിത്യ മേനോൻ. മലയാളത്തിനു പുറമെ  കന്നടയിലും തെലുങ്കിലും, തമിഴിലും ഹിന്ദിയിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചു. മലയാളത്തിലും പുറത്തും ഒട്ടനവധി ആരാധകരുണ്ട് താരത്തിന്.

1998-ൽ പുറത്തിറങ്ങിയ ദി മങ്കി ഹു ന്യൂ ന്യൂ മച്ച് (ഹനുമാൻ) എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ ബാലതാരമായാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വന്നത്. നായികയായി അഭിനയിക്കുന്നത് കന്നഡ ചലച്ചിത്രമായ 7 ഓ ക്ലോക്കിൽ ആയിരുന്നു. അഭിനയമാണ് തുടക്കം മുതൽ താരം പ്രകടിപ്പിക്കുന്നത്.

ആകാശ ഗോപുരം എന്ന ചിത്രമാണ്  മലയാളത്തിലെ ആദ്യ ചിത്രം. തെലുങ്കിൽ മോഡലൈണ്ടി, തമിഴിൽ 180 എന്നിവയായിരുന്നു ആദ്യ ചിത്രങ്ങൾ. താരം മികച്ച  പ്രകടനം കാഴ്ച വെക്കുകയും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. ഒരുപാട് ആരാധകരാണ് താരത്തിന്.

തെലുങ്ക് ചിത്രങ്ങളായ ഗുണ്ടെ ജാരി ഗല്ലന്തയ്യിന്റെ, മല്ലി മല്ലി ഇഡി റാണി റോജു, തമിഴിലെ മെർസൽ എന്നീ ചിത്രങ്ങളിലെ വേഷങൾ വളരെയധികം ശ്രദ്ധേയമായിരുന്നു. ഈ സിനിമകൾക്കാണ് മൂന്ന് ഫിലിംഫെയർ അവാർഡുകൾ താരത്തിന് ലഭിച്ചത്. അത്രത്തോളം മികച്ച രീതിയിൽ ആണ് ആ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചത് എന്ന് ചുരുക്കം.

ചലച്ചിത്ര രംഗത്ത് പിന്നണി ഗായികയയും താരം തിളങ്ങി നിൽക്കുകയാണ്. സിനിമകളിൽ സജീവമല്ലെങ്കിലും നിത്യ സോഷ്യൽ മീഡിയയിൽ സജീവമാണ്. ബോഡി ഷെയ്മിങ് എതിരെ ഒരുപാട് വിമർശനങ്ങൾ താരം നേരിടേണ്ടിവന്നിട്ടുണ്ട്. മിണ്ടാതിരിക്കുന്നത് പകരം താരം മറുപടി പറയുകയാണ് ചെയ്തത്.

സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പങ്കുവയ്ക്കുമ്പോഴേക്കും അളവെടുക്കാൻ വരുന്നവർ ഉണ്ട് എന്ന് പറഞ്ഞു നേരത്തെ താരം ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് അപ്‌ലോഡ് ചെയ്തിരുന്നു. ഇപ്പോൾ താരം പറഞ്ഞ മറ്റു ചില കാര്യങ്ങളാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

ബോഡി ഷെയ്മിങ് പല തവണ അനുഭവിച്ചിട്ടുണ്ട് എന്നും പക്ഷേ ഇത്തരക്കാർ പറയുന്നത് കേട്ട് തനിക്ക് ഒരിക്കലും ജിമ്മിൽ പോകാനോ പട്ടിണി കിടക്കാനോ കഴിയില്ലെന്നും താരം പറയുന്നു. പുതിയ ഭാഷകളിൽ അഭിനയിക്കാനും സംസാരിക്കാനും തനിക്ക് പൊതുവേ താൽപര്യം ആണെന്നും പ്രേക്ഷകരോട് താരം പറഞ്ഞു.

Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya
Nithya

Be the first to comment

Leave a Reply

Your email address will not be published.


*