മാധ്യമങ്ങളിൽ പ്രചരിക്കുന്നതു പോലെ ഒന്നും റിസോർട്ടിൽ നടന്നിട്ടില്ല – ഒടുവിൽ പ്രതികരണവുമായി സീതാകല്യാണം അഭിനേതാക്കൾ….

ഞാനൊരു പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നാണ് സീതാ കല്യാണം. സംപ്രേഷണം ചെയ്ത ഒരാഴ്ച കൊണ്ട് തന്നെ വലിയ ഒരു ആരാധക വൃന്ദത്തെ യാണ് പരമ്പര നേടിയത് അത്രത്തോളം മികച്ച അവതരണവുമായാണ് പരമ്പരയിലെ ഓരോ അഭിനേതാക്കളും രംഗത്തുവരുന്നത്.

ബിഗ്ബോസ് റിയാലിറ്റി ഷോ ഇഷ്ടപ്പെടാത്ത മലയാളികൾ കുറവായിരിക്കും അങ്ങനെയാണെങ്കിൽ അനൂപ് കൃഷ്ണനെ ഇഷ്ടപ്പെടാത്തവർ ഉണ്ടാകില്ല. ബിഗ് ബോസ് ഹൌസിൽ മികച്ച മത്സരം പ്രകടിപ്പിച്ച അനൂപ് കൃഷ്ണനും ഒരു വേഷം ചെയ്യുന്ന പരമ്പരയാണ് സീതാകല്യാണം.

കോവിഡ് കാരണം റിയാലിറ്റി ഷോകളുടെയും പരമ്പരകളുടെയും ചിത്രീകരണം എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. സംപ്രേഷണം നിർത്തി തന്നെ ആരാധകർ വിഷമമാണ്. അതിനിടയിലാണ് സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസം മറ്റൊരു വാർത്ത കൂടി പ്രചരിച്ചത്.

ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ച് ചിത്രീകരണം നടത്തിയതിന് സീതാ കല്യാണം പരമ്പരയിലെ താരങ്ങളെയും മറ്റു പ്രവർത്തകരെയും അറസ്റ്റ് ചെയ്തു എന്നായിരുന്നു വാർത്തകൾ. വർക്കലയിലെ റിസോർട്ടിൽ വച്ച് പരമ്പരയുടെ ചിത്രീകരണം നിയമ വിരുദ്ധമായി നടന്നുവെന്നും വാർത്തയിൽ വന്നിരുന്നു.

പിന്നീട് സമീപ വാസികളുടെ ഇടപെടൽ കാരണം പോലീസ് സ്ഥലത്തെത്തി എന്നുമായിരുന്നു റിപ്പോർട്ടുകൾ. അരിയൂർ പോലീസ് ആണ് അറസ്റ്റ് ചെയ്തത് എന്നും വാർത്തയിൽ പറയുന്നുണ്ട്. എന്നാൽ ഇപ്പോൾ ചി പരമ്പരയിലെ അഭിനേതാക്കൾ തന്നെ പ്രചരിപ്പിക്കപ്പെട്ട വാർത്ത തെറ്റാണ് എന്ന് വെളിപ്പെടുത്തി രംഗത്തു വന്നിരിക്കുകയാണ്.

പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ധന്യ മേരി വർഗീസ് തന്നെയാണ് ഇതിന് വ്യക്തത വരുത്തി കൊണ്ട് ആദ്യമായി രംഗത്തെത്തിയത്. താനും സീരിയലിലെ മറ്റു പ്രധാന താരങ്ങളായ അനൂപ്, ജിത്തുവും, റനീഷും അടക്കം ആരും തന്നെ വർക്കലയിൽ ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. തങ്ങൾ എല്ലാവരും സേഫ് ആണ് എന്നും താരം കൂട്ടിച്ചേർത്തിരുന്നു.

തൊട്ടു പിന്നാലെ രനീഷും ജിത്തുവും തങ്ങൾ വീട്ടിൽ തന്നെയുണ്ട് എന്നും ഒരു പ്രശ്നവും ഇല്ല എന്നും വെളിപ്പെടുത്തി രംഗത്തു വന്നു. താരങ്ങളെയെല്ലാം അറസ്റ്റ് ചെയ്തു എന്ന് അറിഞ്ഞതിൽ പ്രേക്ഷകർ തന്നെ താരങ്ങൾക്കെതിരെ രംഗത്തുവന്നിരുന്നു. ഇപ്പോൾ പ്രശ്നങ്ങൾക്ക് ഒരു അവസാനം ഉണ്ടായിരിക്കുകയാണ്.

Serial
Serial
Serial

Be the first to comment

Leave a Reply

Your email address will not be published.


*