എന്ത് കൊണ്ട് സിനിമ ഉപേക്ഷിച്ചു തിരിച്ചു വരുമോ?? മനസ്സുതുറന്ന് തേജലി..

കേവലം രണ്ട് സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ താരമാണ് തേജലി ഘനീകാർ. മീനത്തിൽ താലികെട്ട്, ചന്ദ മാമ എന്നീ രണ്ട് മലയാള സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ. പക്ഷേ ഈ രണ്ടു സിനിമകളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

ചുരുങ്ങിയ കാലം മാത്രമായിരുന്നു താരം അഭിനയലോകത്ത് സജീവമായിരുന്നത്. പിന്നീട് പഠനം കല്യാണം ജോലി എന്നിങ്ങനെയായി തന്റെ ജീവിതം മുന്നോട്ടു നയിക്കുകയായിരുന്നു. ഈ അടുത്ത് താരം തന്റെ അഭിനയ ജീവിതത്തെ കുറിച്ചും പിന്നീടുള്ള മാറ്റത്തെക്കുറിച്ചും മനസ്സ് തുറക്കുകയുണ്ടായി.

താരത്തിന് വാക്കുകൾ ഇങ്ങനെയാണ്.

ചന്ദാമാമ എന്ന സിനിമയ്ക്ക് ശേഷം ഞാൻ എന്റെ പഠനത്തോട് ശ്രദ്ധ കേന്ദ്രീകരിച്ചു. അതായിരിക്കും എന്റെ ജീവിതത്തിലെ ഏറ്റവും നല്ലത് എന്ന് ഞാൻ വിചാരിച്ചു. അതുകൊണ്ട് സിനിമയിൽ നിന്ന് വിട്ടുനിന്ന ഞാൻ തിരിച്ചു മുംബൈയിലേക്ക് പോവുകയായിരുന്നു.

ഞാൻ സിനിമ പൂർണമായി ഉപേക്ഷിച്ചത് ആയിരുന്നില്ല. തിരിച്ച് മുംബൈയിൽ എത്തിയപ്പോൾ എനിക്ക് ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി ശരിയായി. അച്ഛൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഞാൻ ആ ജോലി തിരഞ്ഞെടുത്തു. നമ്മുടേത് ഒരു മിഡിൽ ക്ലാസ് ഫാമിലി ആയിരുന്നു.

ഇതിനിടയിലാണ് കല്യാണം കഴിക്കുന്നതും, ശേഷം മുംബൈയിലെ ജോലി ഉപേക്ഷിച്ച് സിംഗപ്പൂരിലേക്ക് താമസം മാറ്റുന്നതും. പിന്നെ കുട്ടികളായി അതിന്റെ തിരക്കിലായി. അങ്ങനെയാണ് സിനിമയിൽ നിന്ന് പൂർണമായി വിട്ടു നിൽക്കേണ്ടി വന്നത്. പക്ഷേ ഇനി ഒരു അവസരം ലഭിച്ചാൽ മലയാളത്തിൽ അഭിനയിക്കാൻ തയ്യാറാണെന്നും താരം കൂട്ടിച്ചേർത്തു.

സിനിമയ്ക്ക് പുറമേ ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1997 ൽ ആഹാ എന്ന തമിഴ് സിനിമയിലാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടാണ് അടുത്ത രണ്ട് മലയാളസിനിമയിൽ താരം പ്രത്യക്ഷപ്പെടുന്നത്. ഹിന്ദി സീരിയലുകളിൽ മാത്രമേ താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളു.

Be the first to comment

Leave a Reply

Your email address will not be published.


*