നിന്റെ പുഞ്ചിരിക്ക് കാരണം നീ തന്നെയായിരിക്കുക… മകന്റെ കൂടെയുള്ള പുതിയ ചിത്രങ്ങളുമായി കനിഹ…

മലയാളം, തമിഴ്, തെലുങ്ക് ചലചിത്ര മേഖലകളിൽ അറിയപ്പെടുന്ന ഒരു അഭിനയത്രി ആണ് കനിഹ മേനോൻ. അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന്റെ അഭിനയ മികവിന് സാധിച്ചിട്ടുണ്ട്. സിനിമ അഭിനയത്തിനൊപ്പം താരം പിന്നണി ഗാന രംഗത്തും ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും പ്രശസ്തയാണ്.

ബിറ്റ്സ് പിലാനിയിൽ നിന്ന് ബിരുദ വിദ്യാഭ്യാസം പൂർത്തീകരിച്ചതിന് ശേഷമാണ് താരം അഭിനയ മേഖലയിലേക്ക് ഇറങ്ങുന്നത്. പഠന മേഖലയിലും താരം തിളങ്ങിയ വ്യക്തിത്വമാണ് എന്ന് ചുരുക്കം. സൗന്ദര്യവും അഭിനയ മികവും താരത്തെ സെലിബ്രിറ്റികളുടെ കൂട്ടത്തിലേക്ക് ഉൾപ്പെടുത്താൻ അധികകാലം താമസിക്കേണ്ടി വന്നില്ല.

1999 ലാണ് താരം മിസ്സ് മധുരയായി തെരഞ്ഞെടുക്കപ്പെട്ടത്. 2001 ഇൽ നടന്ന മിസ് ചെന്നൈ മത്സരത്തിൽ താരം രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ മത്സരങ്ങളാണ് താരത്തെ സിനിമാ മേഖലയിലേക്ക് എത്തിച്ചത് എന്ന് വേണം പറയാൻ. കാരണം മത്സരങ്ങൾക്ക് ഇടയിലാണ് സംവിധായകൻ സൂസി ഗണേശന്റെ ശ്രദ്ധയിൽ താരം പെട്ടത്.

അദ്ദേഹത്തിന്റെ ഫൈസ്റ്റാർ എന്ന ചിത്രത്തിലാണ് ആദ്യം അദ്ദേഹം അഭിനയിപ്പിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരം ഒരുപാട് ആരാധകരെ സ്വന്തമാക്കിയിരുന്നു. എന്നാൽ ശ്രദ്ധേയമായ ചിത്രം കന്നട ഭാഷയിൽ ചെയ്ത അണ്ണവുരു ആയിരുന്നു. തമിഴ് ചിത്രമായ ഓട്ടോഗ്രാഫിന്റെ റീമേക്ക് ആയിരുന്നു പക്ഷെ പ്രേക്ഷകർക്ക് ആ സിനിമ സ്വീകാര്യമായിരുന്നു.

ഒരുപാട് ആരാധകരെ ആ സിനിമയിലൂടെ ആണ് താരത്തിന് നേടാൻ കഴിഞ്ഞത്. ഇതിനെല്ലാം പുറമേ മലയാള ഭാഷയിലും ശ്രദ്ധേയമായത ഒരുപാട് കഥാപാത്രങ്ങൾ താരം ചെയ്തു. അഭിനയ മേഖലയാണെങ്കിലും അവതാരക മേഖല ആണെങ്കിലും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്നാണ് പ്രേക്ഷക അഭിപ്രായപ്പെടുന്നത്.

സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ തന്റെ പുതിയ ഫോട്ടോ ഷൂട്ട്കളും സിനിമാ വിശേഷങ്ങളും ഒക്കെയായി താരം വരാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോസാണ് ഇപ്പോൾ ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത്. നിന്റെ പുഞ്ചിരിക്ക് കാരണം നീ തന്നെയായിരിക്കുക എന്ന ക്യാപ്ഷനോടെ മകന്റെ കൂടെയുള്ള ചിത്രം ആണ് താരം പങ്കു വെച്ചിരിക്കുന്നത്.

Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha
Kaniha

Be the first to comment

Leave a Reply

Your email address will not be published.


*