ഇപ്പോള്‍ ആരും താരപദവി നോക്കിയല്ല സിനിമ കാണുന്നത്… കണ്ടന്റ് നോക്കിയാണ് സിനിമയെ വിലയിരുത്തുന്നത് : തമന്ന…

സൗത്ത് ഇന്ത്യയിലെ സിനിമാ ലോകത്ത് ഒരുപാട് ആരാധകർ ഉള്ള നടിമാരിൽ ഒരാളാണ് തമന്ന. സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാറിലും താരം ഉണ്ട്. ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.

മികച്ച അഭിനയതോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിന്റെ വലിയ ക്വാളിറ്റി തന്നെയാണ്. അത് കൊണ്ട് തന്നെയാണ് സംവിധായകരുടെ ഫസ്റ്റ് ഓപ്ഷൻ ലിസ്റ്റിൽ താരം എപ്പോഴും ഉണ്ടാകുന്നത്. ഒരുപാട് നല്ല കഥാപാത്രങ്ങൾ താരത്തിന് ലഭിക്കാനും ഇതൊക്കെ തന്നെയാണ് കാരണം.

ബാഹുബലി എന്ന ബ്രഹ്മണ്ട സിനിമയിൽ  താരം ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു. പല പ്രശസ്ത ബ്രാണ്ടുകളുടെ അംബാസ്സഡർ ആയും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരുപാട്  പരസ്യങ്ങളിൽ അഭിനയിച്ചതും വളരെയധികം മികവ് പുലർത്തിയിരുന്നു.  ഒരുപാട് ഫോട്ടോ ഷൂട്ടുകളിലൂടെയും താരം തിളങ്ങിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിലെല്ലാം താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. വളരെ പെട്ടന്ന് താരം പങ്കുവെക്കുന്ന വിശേഷങ്ങൾ ആരാധകർ എറ്റെടുക്കാറുണ്ട്.

ഇപ്പോള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലും സീരിസുകളിലും കൂടി താരം തന്റെ സാന്നിധ്യമറിയിച്ചിരിക്കുകയാണ്. തമന്നയുടെ ദ ഇലവന്‍ത് അവര്‍, നവംബര്‍ സ്റ്റോറി എന്നീ വെബ് സീരിസുകള്‍ അടുത്ത കാലത്തായി റിലീസ് ചെയ്തിരുന്നു. വളരെ മികച്ച അഭിപ്രായം ആണ് പ്രേക്ഷകർ നൽകിയത്.

മാറുന്ന സിനിമാ സംസ്‌കാരത്തെ കുറിച്ചും പ്രേക്ഷകരെ കുറിച്ചും താരപദവിയെ കുറിച്ചുമുള്ള കാഴ്ചപ്പാടുകളാണ് ഇപ്പോൾ താരം പങ്കുവെക്കുന്നത്. ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് മാറ്റത്തിന്റെ സമയമാണ് കടന്നു പോകുന്നതെന്ന് താരം പറഞ്ഞത്.

സിനിമയോ വെബ് സീരിസോ, തിയേറ്ററോ ഒ.ടി.ടിയോ എന്ന തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല എന്നും തന്റെ കാര്യത്തില്‍ രണ്ട് സ്പേസുകളിലും അവസരം ലഭിച്ചുവെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ തലമുറയ്ക്ക് പഴയ പോലെ ആരാധകരെ നേടാൻ കഴിയില്ല എന്നുമാണ് താരം പറഞ്ഞത്.

ഇപ്പോൾ സ്റ്റാര്‍ എന്ന പദവിയും മാറിക്കൊണ്ടിരിക്കുകയാണ് എന്നും ചിത്രത്തിലെയും സീരിസുകളിലെയുമെല്ലാം കണ്ടന്റാണ് ആളുകള്‍ നോക്കുന്നത് എന്നും ഒരു നടനെയോ നടിയെയോ കാണാനായി ഇന്ന് ആരും സിനിമ കാണില്ല എന്നും താരം കൂട്ടിച്ചേർത്തു.

Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna
Tamanna

Be the first to comment

Leave a Reply

Your email address will not be published.


*