താര ജാഡകളില്ലാതെ പറമ്പ് വൃത്തിയാക്കി മലയാളത്തിന്റെ യുവസുന്ദരി… മൺവെട്ടിയുമായി പറമ്പ് വൃത്തിയാക്കാൻ ഇറങ്ങി ഐശ്വര്യ ലക്ഷ്മി…

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയ താരമാണ് ഐശ്വര്യ ലക്ഷ്മി. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 17 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. സ്വന്തം വീട്ടിലെ കുട്ടിയോടുള്ള ഇഷ്ട്ടമാണ് മലയാളിക്ക് താരത്തോട്. സിനിമയിൽ ശാലീന സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ അതിശയിപ്പിക്കുന്ന ഗ്ലാമർ മേക്കോവരും പ്രേക്ഷകർ സ്വീകരിച്ചിട്ടുണ്ട്.

2017 ൽ നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാളത്തിൽ പ്രത്യക്ഷപ്പെടുന്നത്. ആഗ്യ സിനിമ തന്നെ ഹിറ്റായിരുന്നു. മായാനദി, വരത്തൻ, വിജയ് സൂപ്പർ പൗർണമിയും തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിശാൽ തമന്ന തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ആക്ഷൻ എന്ന സിനിമയിലാണ് താരം ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. താരത്തിന്റെ  ഒരുപാട് സിനിമകൾ പ്രേക്ഷകർ കാത്തിരിക്കുകയാണ്.

താര ജാടകളില്ലാത്ത അപൂർവം നടിമാരിൽ ഒരാളാണ് താരം എന്നും താരത്തെ കുറിച്ച് പറയപ്പെടാറുണ്ട്. അക്കാര്യം ഒന്നു കൂടെ തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ താരം. വെറുതെ ഇരിക്കുന്ന ലോക്ക് ഡൗൺ കാലം താരം പറമ്പ് വൃത്തിയാക്കാനും ശുചീകരണ പ്രവർത്തികൾക്കും ഉപയോഗിച്ചിരിക്കുകയാണ്.

മൺവെട്ടി എടുത്ത് പറമ്പ് വൃത്തിയാക്കുന്ന ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാ ഗ്രാമിൽ സ്റ്റോറി ആയാണ് താരം ചിത്രങ്ങൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രതികരണങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. മാതൃകയാക്കണം എന്നാണ് അഭിപ്രായം.

Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu
Aishu

Be the first to comment

Leave a Reply

Your email address will not be published.


*