ആള് ചില്ലറക്കാരിയല്ല… ഫിറ്റ്‌നസ് ഫോട്ടോകളിൽ ആരാധകരെ അത്ഭുതപ്പെടുത്തി ദേവി ചന്ദന..

പോസിറ്റീവും നെഗറ്റീവും കഥാപാത്രങ്ങളെ സിനിമയിലും സീരിയലിലും അവതരിപ്പിച്ച് ഒരുപാട് ആരാധകരെ നേടിയ അഭിനയത്രിയാണ് ദേവി ചന്ദന. അഭിനയ മേഖല മാത്രമല്ലാ താരത്തിന്റെ പ്രശസ്തി കൂട്ടിയത്. പൊലിമയുള്ള അഭിനയത്തിനൊപ്പം നിൽക്കുന്ന മികച്ച ഒരു നർത്തകി കൂടിയാണ് താരം.

അഭിനയത്തിന്റെ ഒപ്പം നൃത്തത്തിനും പ്രാധാന്യം നൽകുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് ദേവി എന്ന് പറഞ്ഞാലും തെറ്റാവില്ല. ഒരുപാട് വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. നൃത്ത അധ്യാപിക കൂടിയായ താരം മിനി സ്ക്രീനിലും സജീവം ആയി അഭിനയിക്കുകയും വലിയ ആരാധകവൃന്ദത്തെ നിലനിർത്തുകയും ചെയ്യുന്നു.

സീരിയല്‍ രംഗത്ത് നിന്നും സിനിമയിലേക്ക് ചുവടു മാറാൻ മാത്രം വലിയ അഭിനയ മികവ് താരം പുലർത്തിയിട്ടുണ്ട്. കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണ് താരമിപ്പോൾ കൈകാര്യം ചെയ്യുന്നത്. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയും എന്ന് തന്നെയാണ് താരത്തെ കുറിച്ച് അഭിനയ മേഖലയിലുള്ളവർ പറയാറുള്ളത്.

ഇപ്പോൾ പൗർണ്ണമിതിങ്കൾ സീരിയലിൽ താരം അഭിനയിക്കുന്നുണ്ട്. വസന്ത മല്ലിക എന്ന കഥാപാത്രത്തെയാണ് താരം പൗർണമി തിങ്കൾ എന്ന സീരിയലിൽ അവതരിപ്പിക്കുന്നത്. വില്ലത്തി വേഷം ആണെങ്കിലും പ്രേക്ഷകർക്ക് വളരെയധികം കഥാപാത്രത്തെയും കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരത്തെയും ഇഷ്ടമാണ്.

മുമ്പ് ഉള്ളതിനേക്കാൾ കുടുതൽ മെലിഞ്ഞ് സുന്ദരിയായിട്ടാണ് നടി പരമ്പരയിൽ എത്തിയിരിക്കുന്നത്. താരത്തിന്റെ ശാരീരികമായ
മാറ്റം പ്രേക്ഷകർക്കിടയിൽ വളരെയധികം തരംഗമായിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായി ഇടപഴകാറുള്ള താരം തടി കുറച്ച് ഫോട്ടോ പങ്കു വെച്ചപ്പോൾ പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.

ഇപ്പോൾ താരം ഫിറ്റ്നസ് ഫോട്ടോ ഷൂട്ടാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. താരത്തിന് പ്രേക്ഷകപ്രീതിയും പിന്തുണയും ആവോളം ഉള്ളതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുന്നുണ്ട്. ഇവിടെയും അതുതന്നെ ആണ് സംഭവിച്ചത്.

A

Be the first to comment

Leave a Reply

Your email address will not be published.


*