പണ്ട് സഹിച്ച് ജീവിക്കുമായിരുന്നു ഇപ്പോൾ അതിന് പറ്റില്ല… വിവാഹം വേണ്ടേ എന്ന ചോദ്യത്തിന് അനുമോളുടെ മറുപടി ഇങ്ങനെ…

തമിഴ് സിനിമയിൽ നിന്നും മലയാളത്തിലേക്ക് വന്ന് വളരെയധികം പ്രശസ്തി നേടിയ താരമാണ് അനുമോൾ. കണ്ണുക്കുളേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തെക്ക് പ്രവേശിക്കുന്നത്. താരത്തിന്റെ ആദ്യ മലയാള ചിത്രം ഇവൻ മേഘരൂപൻ ആണ്.

മലയാള സിനിമയിലെ ആക്ടിങ് ജീനിയസ് എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. ഗോഡ് ഫോർ സെയിൽ, വെടിവഴിപാട്, അമീബ, ചായില്യം, റോക്സ്റ്റാർ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ. വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിസാരികയുടെ വേഷത്തിൽ മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്.

താരം കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ബാധിതരുടെ കഥകളെ കേന്ദ്രികരിച്ചു ചിത്രീകരിച്ച അമീബ എന്ന ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചു. ആ സിനിമയും മികച്ച അഭിനയം കൊണ്ട് ശ്രദ്ധേയമായി. ഓരോ വേഷങ്ങളും മികച്ച രൂപത്തിലാണ് താരം അഭിനയിക്കുന്നത്.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. സാമൂഹിക പ്രശ്നങ്ങൾക്കെതിരെ ഉച്ചത്തിൽ പ്രതികരിക്കുന്നവരുടെ കൂട്ടത്തിലും താരം ഉണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ തരംഗമാവുകയാണ്. വളരെ പെട്ടന്ന് ആണ് താരം പറഞ്ഞ വാക്കുകൾ പ്രേക്ഷകർ ഏറ്റെടുത്തത്.

വിവാഹം കഴിച്ച പലരും ഇന്ന് ബന്ധം വേർപെടുത്തി ജീവിക്കുന്നതായാണ് കാണാൻ കഴിയുന്നത് എന്നും തന്റെ കൂട്ടുകാരിൽ പലരും അങ്ങനെ തന്നെയാണെന്നും താരം പറയുന്നു. അതൊക്കെ കാണുമ്പോൾ തനിക്ക് ഭയമാണെന്നും പണ്ടു കാലത്ത് എല്ലാം സഹിച്ചു ജീവിച്ചു എന്നു കരുതി എപ്പോഴും അങ്ങനെ അവണമെന്നില്ല എന്നും ആണ് താരം പറയുന്നത്.

അതുകൊണ്ട് തന്നെ തനിക്ക് വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും ഇതുവരെ വിവാഹം കഴിക്കണമെന്നോ പ്രണയിക്കണമെന്നോ തോന്നിയിട്ടില്ലെന്നും താരം പറഞ്ഞു. എങ്ങനെ ആയാലും താൻ സമാധാനത്തോടെ ജീവിക്കുന്നത് കാണാനാണ് തന്റെ അമ്മയ്ക്ക് ഇഷ്ട്ടമെന്നും ഇതിന്റെ കൂടെ താരം പറയുന്നുണ്ട്.

Anumol
Anumol
Anumol
Anumol
Anumol
Anumol
Anumol
Anumol
Anumol
Anumol

Be the first to comment

Leave a Reply

Your email address will not be published.


*