ഹോട്ട് ചിത്രം ചോദിച്ച തന്റെ ആരാധകന് ഒരു മടിയും കൂടാതെ ഹോട്ട് ചിത്രം നൽകി അനുശ്രീ…

ഹോട്ട് ഫോട്ടോ ചോദിച്ച ആരാധകന് മാന്യമായ രീതിയിൽ മറുപടി നൽകി പ്രിയതാരം.

ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയായ ഡയമണ്ട് നെക്ലേസിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് അനുശ്രീ. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തു.

നായിക പ്രാധാന്യമുള്ള ഒരുപാട് സിനിമകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏത് വേഷവും അതിന്റെ പൂർണതയോടെ കൂടി അവതരിപ്പിച്ച് മികച്ചതാക്കാൻ താരത്തിന് സാധിക്കുന്നുണ്ട് എന്ന് വേണം പറയാൻ. അതുകൊണ്ടുതന്നെ അഭിനയിച്ച സിനിമകളിലൊക്കെ പ്രേക്ഷക പ്രീതി പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചു.

താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. പ്രത്യേകിച്ചും ഈ ലോക്ക് ഡൗൺ സമയത്ത് ഒരുപാട് മോഡൽ ഫോട്ടോഷൂട്ട് കളിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങൾ മറ്റും ആരാധകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 14 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം സമൂഹമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഒരു വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഒരു ചോദ്യോത്തര സെക്ഷൻ വെച്ചിരുന്നു. അതിൽ പലരും പല രീതിയിലുള്ള ചോദ്യങ്ങൾ ചോദിക്കുകയുണ്ടായി. എല്ലാത്തിനും താരം മാന്യമായ രീതിയിൽ മറുപടി നൽകുകയായിരുന്നു.

അതിനിടയിലാണ് ഒരുത്തൻ താരത്തിന്റെ ഹോട്ട് ഫോട്ടോ ആവശ്യപ്പെട്ടത്. പക്ഷേ താരം അതിന് നല്കിയ മറുപടി ആണ് രസം. താരം അതിനു മറുപടിയായി ചൂടൻ ദോശയാണ് ഫോട്ടോ രൂപേന നൽകിയത്. ഏതായാലും ഫോട്ടോ അടിപൊളി ആണെന്ന് ആരാധകർ.

സൂര്യ ടിവിയിലെ ഒരു റിയാലിറ്റി ഷോയിൽ താരത്തിന്റെ പ്രകടനം കണ്ടു സംവിധായകൻ ലാൽ ജോസ് ആണ് ഡയമണ്ട് നെക്ലേസ് എന്ന സിനിമയിൽ പ്രധാന വേഷം കൈകാര്യം ചെയ്യാൻ താരത്തെ ക്ഷണിച്ചത്. പിന്നീട് ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഇതിഹാസ, രാജമ്മ @ യാഹൂ, മൈ സാന്താ തുടങ്ങിയ സിനിമകളിൽ പ്രധാനവേഷം കൈകാര്യം ചെയ്തു.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*