മുസ്ലിം വെഡിങ് ഫോട്ടോ ഷൂട്ട് പങ്കുവെച്ച് പ്രിയ താരം…വൈറലായി ലിയോണ ലൈശോയുടെ ഫോട്ടോസ്…

ചുരുങ്ങിയ കാലം കൊണ്ട്  മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് ലിയോണ ലൈശോയ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം വളരെ പെട്ടെന്ന് നേടി. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനം കാഴ്ച വെക്കാൻ താരത്തിന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട നേട്ടമാണ്.

ടെലിവിഷൻ നടനായ ലൈശോയ്യുടെ മകളാണ് താരം. അതായത്  സിനിമയിൽ അതീവ നൈപുണ്യം ഉള്ളവരാണ് കുടുംബം തന്നെ എന്ന് ചുരുക്കം.  മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ മികച്ച നിൽക്കാൻ താരത്തിന് സാധിക്കുന്നുണ്ട്. മോഡലിൽ സജീവമായതു കൊണ്ടുതന്നെ താരത്തിന് ഒരുപാട് ആരാധകരുണ്ട്.

2012 ൽ പുറത്തിറങ്ങിയ കലികാലം എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പക്ഷേ താരത്തിന്റെ കരിയറിലെ ഏറ്റവും വഴിത്തിരിവായ സിനിമ എന്ന താരം തന്നെ അഭിപ്രായപ്പെടുന്നത് ജവാൻ ഓഫ് വെള്ളിമല എന്ന സിനിമ ആണ്. ജവാൻ ഓഫ് വെള്ളിമലയിൽ മമ്മൂട്ടി ആണ് നായകൻ.

ഷോട്ട് ഫിലിം മുകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഏഴാമത്തെ ഛായചിത്രം എന്ന ഷോർട്ട് ഫിലിമിൽ താരം ചെയ്ത വേഷം ശ്രദ്ധേയമായിരുന്നു. നോർത്ത് 24 കാദം, റെഡ് റൈൻ, ഹരം, ഒന്നും ഒന്നും മൂന്ന്, ആൻമരിയ കലിപ്പിലാണ്, മായാനദി, ക്വീൻ, മറഡോണ, അതിരൻ, ഇഷ്ക്, വൈറസ്, അന്വേഷണം, എന്നിവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്.

സമൂഹ മാധ്യമങ്ങളിൽ സജീവമായി പ്രേക്ഷകരുമായി സംവദിക്കുന്നു എന്നതും ആരാധകരുടെ എണ്ണത്തിന്റെ വർദ്ധനവിന് കാരണമാണ്.  അധികവും ശാലീന സുന്ദരിയായി സാരിയുടുത്ത് പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്.

മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ ഇപ്പോൾ വ്യത്യസ്തമായ പുത്തൻ ഫോട്ടോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്. ഒരു മുസ്ലിം വെഡിങ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത്. ഇങ്ങനെയൊരു ലുക്ക് താരം പരീക്ഷിക്കുന്നത് ഇത് ആദ്യമായാണ്.

വെഡിങ് ഫോട്ടോഷൂട്ടുകൾക്കും വിവാഹത്തോടനുബന്ധിച്ച ഫോട്ടോഷൂട്ടുകൾക്കും എന്നും സമൂഹ മാധ്യമങ്ങളിൽ ഒരുപടി സ്ഥാനം കൂടുതലായി ലഭിക്കാറുണ്ട്. അതിനോട് താരത്തിന്റെ ശാലീനത തുളുമ്പുന്ന മുഖവും സൗന്ദര്യവും കൂടിച്ചേർന്നു വന്നപ്പോൾ പ്രേക്ഷകർ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും ആരാധകർക്കിടയിൽ വളരെവേഗം തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തു.

Leona
Leona
Leona
Leona
Leona
Leona
Leona
Leona
Leona

Be the first to comment

Leave a Reply

Your email address will not be published.


*