വണ്ടർ വുമൺ ആയി മഞ്ജു വാരിയർ… ഫോട്ടോകൾ കാണാം…

കിടിലൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയതാരം.

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് മഞ്ജുവാരിയർ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. വർഷങ്ങളായി താരം മലയാളസിനിമയുടെ മുൻനിര നടിമാറിൽ ഒരാളായി തുടരുകയാണ്.

സിനിമയിലും ജീവിതത്തിലും ഒരുപാട് വിവാദങ്ങൾ നേരിട്ടെങ്കിലും, ഒരുപാട് വിമർശനങ്ങൾ താരത്തിനെതിരെ വന്നെങ്കിലും, അതിനെയൊക്കെ പൂമാലയായി സ്വീകരിച്ചു തന്റെ കരിയർ മുന്നോട്ടു കൊണ്ടുപോവുകയാണ് താരം. വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടും ഇന്നും തന്റെ കരിയറിന് ഒരു മങ്ങലും ഏൽപ്പിക്കാതെ താരം മലയാള സിനിമയിൽ സജീവമാണ്.

ഇടക്കുവെച്ച് സിനിമയിൽ നിന്ന് വിട്ടു പോയെങ്കിലും, പിന്നീടുള്ള തിരിച്ചുവരവ് അതിനെക്കാളും ഗംഭീരമായിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർസ്റ്റാർ നടന്മാരുടെ ഒപ്പം അഭിനയിച്ച കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളായ സിനിമയിൽ ആണ് താരമിപ്പോൾ കൂടുതലും പ്രത്യക്ഷപ്പെടുന്നത്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. രണ്ട് മില്യൻ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം അപ്ലോഡ് ചെയ്യുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്നു തന്നെ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
Your own wonder woman..
നിങ്ങളുടെ സ്വന്തം വണ്ടർ വുമൺ.. എന്ന് ക്യാപ്ഷൻ നൽകി താരം അപ്ലോഡ് ചെയ്ത ഫോട്ടോയാണ് വൈറലായത്. കലണ്ടർ സെലിബ്രിറ്റി ആയാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്.

നടി,bക്ലാസിക് ഡാൻസർ, ഗായകി എന്നിങ്ങനെ പല മേഖലയിലും കഴിവ് തെളിയിച്ച താരമാണ് മഞ്ജു. അഭിനയത്തിൽ താരത്തിന് അപാര കഴിവാണ്. 1995 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം തൊട്ടടുത്ത വർഷം തന്നെ കേരള സംസ്ഥാന മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കി. 1999 ൽ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് വരെ താരത്തെ തേടി എത്തിയിട്ടുണ്ട്.

Manju
Manju
Manju
Manju

Be the first to comment

Leave a Reply

Your email address will not be published.


*