വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയിൽ പോകണ്ട എന്നോ ആവിശ്യപെട്ടിട്ടില്ല…വിവേക് ഗോപനെ കുറിച്ച് ഭാര്യ…

സീരിയൽ മേഖല സിനിമ രംഗത്തെ പോലെ തന്നെ വിപുലമാണ് ഇപ്പോൾ. സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകൾക്ക് എല്ലാം വലിയ പ്രേക്ഷക പിന്തുണയും നേടാൻ കഴിയുന്നതും അത് കൊണ്ട് തന്നെയാണ്. സീരിയലിലും വെബ് സീരീസുകളിലും അഭിനയിക്കുന്നവർക്കും ഒരുപാട് ആരാധകരുണ്ട്.

ഏഷ്യാനെറ്റിൽ സംപ്രക്ഷണ ചെയ്തിരുന്ന പരസ്പരം എന്ന പരമ്പര വലിയ ഹിറ്റായിരുന്നു. പരമ്പരയിലെ സൂരജേട്ടനെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർ അത്ര പെട്ടെന്നൊന്നും മറക്കില്ല. പരസ്പരം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക ശ്രദ്ധ നേടാനും നിരവധി ആരാധകരെ സ്വന്തമാക്കാനും വിവേക് ഗോപന് വളരെ പെട്ടന്ന് സാധിച്ചു.

2013 ൽ ആരംഭിച്ച പരസ്പരം എന്ന പരമ്പരയിലൂടെ സൂരജ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം അഭിനയം ആരംഭിക്കുന്നത്. തുടർച്ചയായ ഏഴ് വർഷങ്ങളാണ് പരസ്പരം സീരിയലിൽ താരം അഭിനയിച്ചത്. പരസ്പരം സീരിയലിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള അവാർഡും താരത്തിന് നേടാൻ കഴിഞ്ഞു.

സീരിയലിനു പുറമെ ചില സിനിമകളിലും സഹ നടനായും പേക്ഷകർക്കിടയിൽ എത്താൻ താരത്തിന് സാധിച്ചു. ഒരു മരുഭൂമികഥ, പുള്ളിക്കാരൻ സ്റ്റാറ, ഒരു കുട്ടനാടൻ ബ്ലോഗ്സ്, കളിക്കൂട്ടുകാർ തുടങ്ങിയ ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും താരത്തിനുണ്ട്.

ഇപ്പോഴിതാ തന്റെ കുടുംബ ജീവിതത്തെ കുറിച്ചു തുറന്നു പറയുകയാണ് താരം. സൂരജിന്റേത് ഒരു പ്രണയ വിവാഹമായിരുന്നെന്നും ക്രിസ്ത്യൻ കുടുംബത്തിലെ പെൺകുട്ടിയെ ആണ് വിവാഹം ചെയ്തത് എന്നും താരം പറയുന്നു. അന്ന്യ മതത്തിൽ പെട്ടയാളെ കല്യാണം കഴിക്കുമ്പോൾ ഉണ്ടാവുന്ന എതിർപ്പുകൾ ഉണ്ടായിരുന്നു എന്നാണ് ഭാര്യ സുമി മേരി തോമസ് പറഞ്ഞത്.

വിവേക് വിവേകിന്റെ വിശ്വാസത്തിലും താൻ തന്റെ വിശ്വാസത്തിലുമാണ് ജീവിക്കുന്നത് എന്നും ഒരിക്കൽ പോലും വിവേക് തന്നോട് മതം മാറണമെന്നോ പള്ളിയിൽ പോകണ്ട എന്നോ ആവിശ്യപെട്ടിട്ടില്ല എന്നും സുമി മേരി തോമസ് പറഞ്ഞു. വിവേകിനെ ഭർത്താവായി ലഭിച്ചതിൽ ദൈവത്തോട് നന്ദി പറയാറുണ്ടെന്നും സുമി പറയുന്നു.

Vivek
Vivek
Vivek

Be the first to comment

Leave a Reply

Your email address will not be published.


*