സുഖമില്ലാതെ കിടന്നിരുന്ന എന്നെ നിർബന്ധിച്ച് കൊണ്ടു പോയി ദിലീപ് അഭിനയിപ്പിച്ചു, വെറും രണ്ടു ദിവസത്തെ ഷൂട്ട് ആയിരുന്നു അത്, ഷൂട്ട് കഴിഞ്ഞ് പോകുമ്പോൾ ദിലീപ് എന്നെ നിർബന്ധിച്ചു വിളിച്ചത് എന്തിനാണ് എന്ന് മനസ്സിലായി – കൊല്ലം തുളസി…

സിനിമയിൽ നായകൻമാർക്കാണ് കൂടുതലും ആരാധകറുള്ളത്. പക്ഷേ ചില സിനിമയിലെ വില്ലൻ വേഷങ്ങൾ നായകനെക്കാൾ കൂടുതൽ കയ്യടി നേടാറുണ്ട്. ഒരുപക്ഷേ സിനിമ വിജയിക്കാൻ പ്രധാനകാരണം വില്ലൻവേഷം തന്നെയായിരിക്കാം. ഇത്തരത്തിലുള്ള ഒരുപാട് സിനിമകൾ മലയാളത്തിലും മറ്റുഭാഷകളിലും ഇറങ്ങിയിട്ടുണ്ട്.

കുളപ്പള്ളി അപ്പൻ, കീരിക്കാടൻ ജോസ്, ജോൺ ഹോനായി, ദിഗംബരൻ, മുണ്ടക്കൽ ശേഖരൻ, അയ്യപ്പൻ, മിർസ ഖാൻ, ഹൈദർ മരക്കാർ, ശേഖരൻ, ഷമ്മി തുടങ്ങിയവർ മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച വില്ലൻ കഥാപാത്രങ്ങളാണ്. ഇത്തരത്തിൽ ഒരുപാട് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് കൊല്ലം തുളസി.

നടൻ എന്നതിലുപരി മികച്ച എഴുത്തുകാരനും രാഷ്ട്രീയക്കാരനും ആണ് കൊല്ലം തുളസി. ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. സിനിമയിലും സീരിയലിലും ആയി എണ്ണമറ്റ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നർമ്മം കലർന്ന കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

ഈയടുത്ത് അദ്ദേഹം ദിലീപുമായുള്ള ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി.

കാൻസർ സമയത്ത് ദിലീപ് അദ്ദേഹത്തിന് ചെയത സഹായത്തെ കുറിച്ചാണ് കൊല്ലം തുളസി മനസ്സുതുറന്നത്. ദിലീപിനെ പുകഴ്ത്തിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

ഞാൻ വയ്യാതെ കിടക്കുന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കുമായിരുന്നു. ഒരിക്കൽ അദ്ദേഹത്തിന്റെ പടത്തിൽ ഒരു പഞ്ചായത്ത് പ്രസിഡണ്ട് വേഷമുണ്ട് എന്ന് എന്നെ വിളിച്ചു പറഞ്ഞു. നിങ്ങൾക്ക് മാത്രമേ വേഷം നന്നായി ചേരുകയുള്ളൂ എന്ന് ദിലീപ് ഉറപ്പിച്ചു പറഞ്ഞു.

അങ്ങനെ സുഖമില്ലാത്ത എന്നെക്കൊണ്ട് അദ്ദേഹം അഭിനയിപ്പിച്ചു. അഭിനയം കഴിഞ്ഞതിനുശേഷം ഞാൻ പ്രതീക്ഷിച്ചതിനേക്കാളും കൂടുതൽ പണം ദിലീപ് തന്നു. ഞാൻ ചെയ്ത വേഷത്തിനുള്ള പണം ആയിരുന്നില്ല അത്. പിന്നീടാണ് കാര്യങ്ങളിൽ എനിക്ക് വ്യക്തത വന്നത്.

ഞാൻ ആരുടെയും ഔദാര്യം പറ്റുകയില്ല എന്ന് ദിലീപിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഫ്രീ ആയി പണം തന്നാൽ ഞാൻ സ്വീകരിക്കുകയില്ല എന്ന് ദിലീപിന് വ്യക്തമാണ്. അതുകൊണ്ടുതന്നെ എന്നെ പണംകൊണ്ട് സഹായിക്കാൻ വേണ്ടി ദിലീപ് കണ്ടെത്തിയ മാർഗ്ഗമാണ് ഈ അഭിനയം. ദിലീപ് നല്ല മനസ്സിന് ഉടമയാണ് എന്നും കൊല്ലം തുളസി കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*