ഭാവി വരന്റെ ഗുണഗണങ്ങൾ വ്യക്തമാക്കി മേഘ്‌ന… താരത്തിന്റെ വാക്കുകൾ വൈറലാകുന്നു…

മലയാളികൾക്ക് സിനിമയെ പോലെ തന്നെ സീരിയലുകളെയും വലിയ പ്രിയമാണ്. വിപുലമായ ആരാധകരും ഇപ്പോൾ സീരിയൽ പരമ്പരകൾക്കും അഭിനേതാക്കൾക്കും ഉണ്ട്. തങ്ങളെ ഇഷ്ടപ്പെടുന്ന നായിക നായകൻമാർ അഭിനയിക്കുന്ന പരമ്പരകൾ വളരെ പെട്ടെന്ന് തന്നെ ഹിറ്റ് ആവുന്നതും അതുകൊണ്ട് തന്നെയാണ്.

ഏഷ്യാനെറ്റ് എന്നും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ പരമ്പരകൾ സജ്ജീകരിച്ച സംപ്രേക്ഷണം ചെയ്യുന്ന ചാനലാണ്. എപ്പോഴും മറ്റു ചാനലുകളെ അപേക്ഷിച്ച് ഏഷ്യാനെറ്റിലെ പരമ്പരകൾക്ക് റേറ്റിംഗ് മുൻ നിരയിൽ എത്തുന്നതും അതുകൊണ്ട് തന്നെ.

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചന്ദനമഴ.
സംപ്രേക്ഷണം ചെയ്തു തുടങ്ങിയത് മുതൽ തന്നെ നിറഞ്ഞ പ്രേക്ഷക പിന്തുണയും സപ്പോർട്ടും ലഭിച്ചിട്ടുണ്ട്. ചന്ദനമഴ എന്ന പരമ്പരയിലെ അമൃത എന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മേഘ്‌ന. വളരെ വലിയൊരു ആരാധക വൃന്ദം തന്നെ താരത്തിനുണ്ട്.

താരം പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടന്ന് സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകളിൽ വളരെ പെട്ടന്ന് വൈറലാകുന്നതും അതുകൊണ്ട് തന്നെയാണ്. ഇപ്പോൾ താരം തന്റെ യൂ ട്യൂബ് ചാനലിൽ പങ്കുവച്ച ക്യു ആൻഡ് എ വിഡിയോയില്‍ താരം ആരാധകരുടെ ചോദ്യങ്ങൾക്ക് പറഞ്ഞ മറുപടികൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

താരത്തിന്റെ ജീവിതത്തേയും അഭിനയത്തേയും കുറിച്ച് നിരവധി ചോദ്യങ്ങൾ ആരാധകർ ചോദിച്ചിരുന്നു. എല്ലാവത്തിനും രസകരമായും വ്യക്തമായും താരം മറുപടി നൽകി. താരങ്ങൾ നടത്താറുള്ള ക്യു ആൻഡ് എ വീഡിയോ വൈറലാകുന്നത് ഏതെങ്കിലും ഒരു ചോദ്യത്തിലായിരിക്കും. അങ്ങിനെ ഒന്ന് ഇവിടെയും സംഭവിച്ചു.

ജീവിതത്തിൽ ഇനിയൊരു കൂട്ട് വേണമെന്ന് തോന്നുമ്പോൾ എന്തൊക്കെ ഗുണങ്ങളുണ്ടായിരിക്കണം ഭാവി വരന് എന്നാണ് ഒരാൾ ചോദിച്ചത്. വളരെ പ്രസക്തമായ ചോദ്യം തന്നെയാണ് ഇത്. പ്രത്യേക ഗുണങ്ങൾ ഒന്നും വേണമെന്നില്ല എന്നും തന്റെയടുത്ത് ജെനുവിൻ ആയിരിക്കണം എന്നുമാണ് താരം ഇതിന് മറുപടിയായി പറഞ്ഞത്.

Meghna
Meghna

Be the first to comment

Leave a Reply

Your email address will not be published.


*