വീട് വിറ്റും ഭാര്യയുടെ സ്വർണ്ണം കൊടുത്തും പൂർത്തിയാക്കിയ സിനിമ; നിർമാതാവിന്റെ കണ്ണീർ വഴികള്‍ താണ്ടി ‘പെർഫ്യൂം’ റിലീസിങ്ങിന്…

ടിനി ടോം, പ്രതാപ് പോത്തൻ, കനിഹ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന പെർഫ്യൂം എന്ന സിനിമയുടെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ തരംഗമാകുന്നത്. നേരത്തെ പെർഫ്യൂം എന്ന സിനിമയുടെ ടീസർ വീഡിയോ പുറത്തിറങ്ങിയിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് കാഴ്ചക്കാരെ ആണ് ആ വീഡിയോ നേടിയത്.

ഇപ്പോൾ പെർഫ്യൂം എന്ന സിനിമയുടെ റിലീസിംഗ് വിവരം ആണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. വളരെ അത്ഭുതകരമായ തരത്തിലാണ് ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തകളും പ്രേക്ഷകർ ഏറ്റുവാങ്ങുന്നത്. റിലീസിന് ശേഷവും ഇത് എത്തുന്ന ചിത്രത്തിന് ലഭിക്കുമെന്ന് തന്നെയാണ് ഇപ്പോൾ കരുതേണ്ട വസ്തുതയും.

ഹരിദാസാണ് സിനിമയുടെ സംവിധായകൻ. നഗരജീവിതത്തിലെ ഊഷരതകളിൽ സ്ത്രീകൾ അന്യമാകുന്ന നല്ല സൗഹൃദങ്ങളും ലഭിക്കുന്ന സൗഹൃദങ്ങളിൽ ചതികൾ എല്ലാം പറയുന്ന കഥയാണ് പെർഫ്യൂം. കനിഹ അവതരിപ്പിച്ച അതിശക്തമായ കഥാപാത്രങ്ങളിലൊന്നായിരിക്കും ഇത് എന്താണ് വൃത്താന്തങ്ങളുടെ സൂചന.

കുടുംബ ശൈഥില്യം തന്നെയാണ് സിനിമയുടെ കഥയുടെ രത്നചുരുക്കം എന്ന് വളരെ വ്യക്തമായിരിക്കുകയാണ്. കഥ ആണെങ്കിലും സിനിമയുടെ ഷൂട്ടിങ്ങിന് അവസാനം ഇത്രത്തോളം ദുരിതം പൂർണമാകും എന്ന് കരുതിയിരുന്നില്ല എന്നാണ് ഇപ്പോൾ നിർമ്മാതാവായ മോത്തി ജേക്കബിനെ വാക്കുകളിൽ നിന്നും മനസ്സിലാകുന്നത്.

സിനിമാ ഷൂട്ടിങ് ആരംഭിക്കുന്നതിനു മുമ്പേ വിശ്വസിച്ചിരുന്ന ബജറ്റിന് എല്ലാ പരിമിതികളും കടന്നുപോയി സ്വന്തം വീട് വരെ തുച്ഛമായ വിലയ്ക്ക് വിൽക്കേണ്ടി വന്ന ഒരു നിർമ്മാതാവിന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഷൂട്ടിങ്ങിന് അവസാന നാളുകളിൽ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും ഉള്ള ഭക്ഷണത്തിന് വരെ വകയില്ലാതായി എന്നാണ് അദ്ദേഹം പറയുന്നത്.

സ്വന്തം ഭാര്യയുടെ കാലിലെ പാദസരം പോലും വിറ്റ ഒരു നിർമ്മാതാവാണ് മോത്തി ജേക്കബ്. അദ്ദേഹത്തിന് തണലായി സിനിമയുടെ അണിയറ പ്രവർത്തകരിൽ പലരും സാമ്പത്തികമായി സഹായങ്ങൾ നൽകി കൊണ്ടാണ് ഇപ്പോൾ സിനിമ പുറത്തിറങ്ങുന്നത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

ചായം തേച്ച മുഖങ്ങൾക്കിടയിൽ കലാകാരന്മാരുടെ മനുഷ്യത്വവും നന്മയും തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത് എന്നാണ് ധന്യ മുഹൂർത്തത്തെ കുറിച്ച് നിർമ്മാതാവ് സംസാരിക്കുന്നത്. പലരുടെയും വാക്കുകൾ വിശ്വസിച്ച് സ്വന്തം ജീവിതതിന്റെ കച്ചിത്തുരുമ്പ്കൾ പോലും നഷ്ടപ്പെട്ട ഇടത്തരം നിർമ്മാതാക്കളുടെ പ്രതീകമായും ജേക്കബിനെ കാണാം.

കാരണം ഇപ്പോൾ അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വേണ്ടി ദിവസക്കൂലിക്ക് പണിയെടുക്കുന്ന ആളായി മാറി. അദ്ദേഹത്തിന്റെ ജീവിത സാക്ഷാത്കാരമാണ് പെർഫ്യൂ എന്നാ സിനിമയുടെ റിലീസിംഗ്. സിനിമയിലെ നീലവാനം താലമേന്തി എന്ന ഗാനം ഫിറ്റായ അതുപോലെ സിനിമയും ഹിറ്റ് ആകട്ടെ എന്നാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പ്രാർത്ഥിക്കുന്നത്.

Kaniha
Kaniha

Be the first to comment

Leave a Reply

Your email address will not be published.


*