കേവലം പെണ്ണുങ്ങളോട് അങ്ങനെ ജീവിക്കണം ഇങ്ങനെ ജീവിക്കണം എന്ന് പറയുന്നതോടൊപ്പം തന്നെ, ആൺ മക്കളോടും ഇക്കാര്യങ്ങൾ പറയണം : ആര്യ ബാലകൃഷ്ണൻ…

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പ്രധാനപ്പെട്ട വിഷയമാണ് ഭർതൃ ഗ്രഹത്തിലെ പീ ഡ നവും സ്ത്രീധനവും. വിസ്മയ എന്ന പെൺകുട്ടി ഭർത്താവിന്റെ വീട്ടിലെ പീ ഡ നം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് ചർച്ചകൾ കൂടുതലും സജീവമായത്.

ഇതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പല രീതിയിലും ചർച്ചകളും സംവാദങ്ങളും നടന്നു. പല സെലിബ്രിറ്റികളും ഈ വിഷയത്തിൽ സംസാരിച്ചു. ചാനലിലെ പ്രധാന ചർച്ചാവിഷയം ഇത് ആയി മാറി. വിസ്മയയെ തുടർന്ന് അത് പോലോത്ത മറ്റു രണ്ടു സംഭവങ്ങൾക്കും കേരളക്കര സാക്ഷിയായി. പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളിൽ ഈ വിഷയത്തിന് ഘോരഘോരം ചർച്ചകളാണ് നടക്കുന്നത്.

ഈ വിഷയത്തിൽ എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. പക്ഷേ ഇതേ വിഷയത്തിൽ തന്നെ വ്യത്യസ്തമായ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് പ്രിയ ഡാൻസർ ആര്യ ബാലകൃഷ്ണൻ. ഡി ഫോർ ഡാൻസ് ലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ താരമാണ് ആര്യ ബാലകൃഷ്ണൻ.

താരം തന്റെ ഫേസ്ബുക്ക് ലൈവിലൂടെ യാണ്, സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ വച്ച് അഭിപ്രായം വ്യക്തമായി പറഞ്ഞത്.
താരം വീഡിയോയിൽ പറയുന്ന പ്രധാനപ്പെട്ട കാര്യം ഇതാണ്..

” പെൺകുട്ടികളോട് നാം അങ്ങനെ ജീവിക്കണം ഇങ്ങനെ ജീവിക്കണം, പഠിത്തം കഴിഞ്ഞതിനുശേഷം മാത്രമേ കല്യാണം കഴിക്കണം, ആദ്യം സ്വന്തം കാലിൽ നിൽക്കണം, അവരോട് അങ്ങനെ പെരുമാറണം, ഇങ്ങനെ പെരുമാറണം…. എന്ന് നാം പറയാറുണ്ട്.

പക്ഷേ ആൺകുട്ടികളോട് ഇക്കാര്യം അധികവും പറയാറില്ല. അതാണ് നാം ആദ്യം ചെയ്യേണ്ടത്. സമൂഹത്തിൽ എങ്ങനെ ജീവിക്കണം എങ്ങനെ സ്നേഹിക്കണം എന്ന് ആൺകുട്ടികൾക്കും നാം പറഞ്ഞു കൊടുക്കണം. എനിക്കും ഒരു ആൺകുട്ടിയാണ്. നമ്മുടെ സ്വഭാവം അനുസരിച്ചായിരിക്കും മറ്റുള്ളവർ നമ്മളെ കാണുന്നത്.

പിന്നീട് താരം തന്റെ സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും തുറന്നു പറയുന്നുണ്ട്..

” അതിൽ ഏറ്റവും പ്രധാനമായി പറയുന്നത് ഭർത്താവിന്റെ വീട്ടിലെ അച്ഛനും അമ്മയും, താരത്തെ എത്ര നന്നായി നോക്കി എന്ന പ്ലസ് പോയിന്റ് ആണ്. ഒപ്പം എന്റെ സ്വഭാവത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ സ്വന്തം അച്ഛനെയും താരം വീഡിയോയിൽ പറയുന്നുണ്ട്.

അതിനപ്പുറത്തേക്ക് എല്ലാത്തിലും ഒപ്പം നിന്ന സ്വന്തം ഭർത്താവിനെയും താരം വീഡിയോയിൽ പറയുന്നുണ്ട്.

ക്യാപ്ഷൻ ഇങ്ങനെയാണ്..

“ഭർത്താവിന്റെ വീട്ടുകാരെ സ്വന്തം പോലെ സ്നേഹിക്കണം” എന്ന് പഠിപ്പിച്ചു തന്ന എന്റെ അച്ഛനും അമ്മയ്ക്കു “ഇവൾ ഞങ്ങളുടെ മകളാണ് ” എന്ന് സ്നേഹത്തോടെ അംഗീകരിച്ച ഭർതൃവീട്ടിലെ എന്റെ അച്ഛനും അമ്മയ്ക്കും എനിക്ക് നിന്റെ സ്വത്തൊന്നും വേണ്ട നമുക്ക് സ്നേഹത്തോടെ സുഖങ്ങളും ദുഖങ്ങളും പങ്കുവച്ചുകൊണ്ട് ഒരു കുടുംബം ഉണ്ടാക്കാം എന്ന് ഉറപ്പ് തന്ന എന്റെ മോന്റെ അച്ഛന്…

Be the first to comment

Leave a Reply

Your email address will not be published.


*