സെറ്റ് സാരിയിൽ അഴകായി സംയുക്ത മേനോൻ… പുത്തൻ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നു…

മലയാള സിനിമാ മേഖലയിൽ അറിയപ്പെടുന്ന  നടിയാണ് സംയുക്ത മേനോൻ. സ്വതസിദ്ധമായ അഭിനയ വൈഭവം കൊണ്ട് വളരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളിൽ വലിയ ഒരു ആരാധക വൃന്ദത്തെ സ്വന്തമാക്കാനും സിനിമാലോകത്തിന് സുപരിചിതം ആവാനും താരത്തിന് സാധിച്ചു. 2005 മുതൽ ആണ് താരം മേഖലയിൽ സജീവമാകുന്നത്.

തീവണ്ടി എന്ന ചിത്രത്തിലൂടെയാണ് താരം കൂടുതൽ ജനപ്രിയ താരമായി മാറിയത്. പോപ്കോൺ എന്ന സിനിമയാണ് താരത്തിന്റെ ആദ്യ ചിത്രം. 2008ലാണ് തീവണ്ടി പുറത്തിറങ്ങുന്നത്. ആ വർഷം താരത്തിന്റെ കരിയറിലെ തന്നെ മികച്ച വർഷമായി കണക്കാക്കാം. മികച്ച അഭിനയത്തിലൂടെ ഓരോരോ വേഷങ്ങളെയും അന്വർഥം ആക്കാൻ താരത്തിന് കഴിഞ്ഞു.

തീവണ്ടി കഴിഞ്ഞാൽ ലില്ലി എന്ന മലയാള ഭാഷാ റിവഞ്ചിലൂടെ ചിത്രത്തിലൂടെ ഒരുപാട് ആരാധകരെ വർദ്ധിപ്പിക്കാനും താരത്തിന് കഴിഞ്ഞു. ലില്ലിയിലെ ടൈറ്റിൽ റോളായിരുന്നു താരം അവതരിപ്പിച്ചത്. അതിലൂടെ മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായങ്ങളും താരം നേടി. അതിനു ശേഷം ഒരുപാട് മികച്ച സിനിമകളിൽ താരത്തിന് അവസരം ലഭിച്ചു.

താരം അവതരിപ്പിച്ച ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത ലഭിക്കുന്ന വേഷങ്ങൾ ആയി മാറി. അതിനൊപ്പം ചേർത്തു പറയേണ്ടത് ടോവിനോ തോമസ്നോടൊപ്പം ഉള്ള സ്ക്രീൻ കെമിസ്ട്രി ആണ്. ടോവിനോ തോമസ് സംയുക്ത മേനോൻ കൂട്ടുകെട്ടിൽ ഒരുപാട് മികച്ച സിനിമകൾ പിറക്കുകയും കയ്യടി നേടുകയും ചെയ്തു.

2019 ല് പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഒരുപാട് മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രമായിരുന്നു ഉയരേ. ചിത്രത്തിൽ ചെറിയ ഒരു റോൾ ആണെങ്കിലും സംയുക്ത മേനോൻ അവതരിപ്പിച്ച കഥാപാത്രത്തെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ഓരോ കഥാപാത്രങ്ങളിലും താരം ഇഴുകിച്ചേർന്ന് അഭിനയിക്കുമെന്നാണ് സിനിമ ലോകത്ത് താരത്തെ കുറിച്ച് പറയപ്പെടുന്നത്.

പ്രേക്ഷകരുമായുള്ള ബന്ധത്തിലും താരം മികവ് പുലർത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും വീഡിയോകളുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടും. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്.

ബോൾഡ് ലുക്കിൽ  ഉള്ള ഫോട്ടോസ് ആണ് താരം എപ്പോഴും പ്രേക്ഷകർക്കു വേണ്ടി പങ്കുവെക്കാറുള്ളത്. പങ്കുവെക്കുന്ന ഓരോന്നും വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്രയും വലിയ ആരാധക വൃന്തം താരത്തിനുണ്ട് എന്ന് ചുരുക്കം. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഫോട്ടോഷൂട്ട് വളരെ പെട്ടെന്നാണ് ഒരുപാട് ആളുകളുടെ കൈയ്യടി നേടിയത്.

സെറ്റ് സാരിയിൽ സ്വർണ്ണം പോലെ അഴകായാണ് താരതിന്റെ ഫോട്ടോഷൂട്ട്. തനി നാടൻ മലയാളി മങ്കയുടെ ശാലീനതയും സൗന്ദര്യവും താരത്തിനുണ്ട് എന്നാണ് ആരാധകർ തങ്ങളുടെ കമന്റ്ലൂടെ താരത്തെ അറിയിക്കുന്നത്. താരത്തിന്റെ അഭിനയ മികവിനും സൗന്ദര്യത്തിനും പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയും താരത്തിനുള്ള സ്നേഹവും കമന്റുകളിൽ നിറയുന്നു.

Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha
Samyuktha

Be the first to comment

Leave a Reply

Your email address will not be published.


*