വിസ്മയയുടെ ചിരിയും കളിയും നിറഞ്ഞ വീഡിയോ വൈറലാകുന്നു… കണ്ണ് നിറഞ്ഞു കേരളം…

കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഭർത്താവിന്റെ വീട്ടിലെ പീ-ഡ- നങ്ങൾ സഹിക്കവയ്യാതെ ജീവനൊടുക്കിയ വിസ്മയ എന്ന പെൺകുട്ടിയുടെ വാർത്ത ഞെട്ടലോടെയാണ് കേരളക്കര കേട്ടത്. ഭർത്താവിന്റെ വീട്ടിലെയും ഭർത്താവിന്റെയും സ്ത്രീധനത്തിന്റെ പീ-ഡ- നം താങ്ങാൻ വയ്യാതെയാണ് ജീവിതം ഒടുക്കിയത്.

വിസ്മയയുടെ പിന്നാലെ മറ്റു രണ്ട് പെൺകുട്ടികളുടെയും സമ്മാന രൂപത്തിലുള്ള കഥകൾ കേരളക്കര വീണ്ടും കേൾക്കുകയുണ്ടായി. അതിനുശേഷമാണ് സമൂഹമാധ്യമങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ചർച്ചകൾ ഉടലെടുത്തത്. ഇതുപോലെ ഒരുപാട് വിസ്മയമാർ ഇന്നും കേരളത്തിൽ ജീവിച്ചിരിപ്പുണ്ട് എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്.

കഴിയുന്ന പരമാവധി സ്ത്രീധനമെന്ന രീതിയിൽ നൽകിയിട്ടും, തന്റെ വീട്ടുകാർ ഒന്നും നൽകിയിട്ടില്ല എന്ന രീതിയിൽ ആണ് വിസ്മയയുടെ ഭർത്താവും വീട്ടുകാരും അവളോട് പെരുമാറിയത്. അവസാനം ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കവയ്യാതെയാണ് വിസ്മയ തന്റെ ജീവിതം അവസാനിപ്പിച്ചത്.

സ്ത്രീധനത്തിന്റെ പേരിൽ ജീവിതം മടുത്ത് അവസാനിപ്പിച്ചത് ആദ്യ ചരിത്രം ഒന്നുമല്ല. ദിവസേന ഇത്തരത്തിലുള്ള നൂറുകണക്കിന് വാർത്തകൾ നാം കേൾക്കുന്നുണ്ട്. ഭാര്യയുടെ വീട്ടിലെ എച്ചിൽ നോക്കി ജീവിക്കുന്ന ഇത്തരത്തിലുള്ള ഭർത്താക്കന്മാർ നാടിന് തന്നെ ശാപം എന്ന് പറയാതിരിക്കാൻ വയ്യ.

വിസ്മയ എന്ന പെൺകുട്ടി ഇപ്പോൾ കേരളത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ്. വളരെ സന്തോഷത്തോടുകൂടി ചിരിച്ചും കളിച്ചും തന്റെ അമ്മ വീട്ടിൽ ജീവിച്ചിരുന്ന വിസ്മയ, കല്യാണം എന്ന് കേട്ടപ്പാടിന് ശേഷം ഗവൺമെന്റ് ജോലിക്കാരനായ ഭർത്താവിന്റെ വീട്ടിൽ പോവുകയായിരുന്നു. വിസ്മയയുടെ വീട്ടുകാർ വേണ്ടുവോളം നൽകിയിട്ടും അത് മതിയാകാതെ വന്നപ്പോൾ പീ-ഡ- നമാണ് പിന്നീട് വിസ്മയ ആ വീട്ടിൽ നേരിടേണ്ടിവന്നത്.

ഇപ്പോൾ യൂട്യൂബിലും ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിൽ ഒക്കെ വിസ്മയയുടെ പഴയകാല വീഡിയോകൾ ആണ് പ്രചരിക്കുന്നത്. കാണുമ്പോൾ തന്നെ കണ്ണ് നിറയ്ക്കുന്നതാണ് വീഡിയോകൾ. തന്റെ പ്രിയ സഹോദരനോടൊപ്പം ചിരിച്ചും കളിച്ചും ആടിയും പാടിയും നൃത്തം വെച്ചും നിറപുഞ്ചിരിയോടെ നിൽക്കുന്ന വിസ്മയയുടെ വീഡിയോ കണ്ട് കണ്ണ് നിറയുകയാണ്.

തന്റെ ഭർത്താവിന്റെ വീട്ടിൽ നിനക്ക് നിൽക്കാൻ വയ്യാതായപ്പോൾ തിരിച്ച് ഇത്രയും സ്നേഹമുള്ള ആങ്ങളയുടെ അടുത്ത് നിനക്ക് പോകാമായിരുന്നില്ലേ എന്ന് നൊമ്പര ചോദ്യം ആണ് ഇന്ന് കേരള ലോകം മനസ്സിലെങ്കിലും ചോദിക്കുന്നത്. ആ സഹോദരൻ നിന്നെ നോക്കത്തില്ലായിരുന്നോ? എന്തിനാണ് നീ ജീവൻ അവസാനിപ്പിച്ചത് എന്ന ചോദ്യം മാത്രമാണ് എല്ലാവരുടെയും മുന്നിൽ ബാക്കി….!!!!!!

Vismaya
Vismaya

Be the first to comment

Leave a Reply

Your email address will not be published.


*