പച്ച സാരിയിൽ തിളങ്ങി ദൃശ്യ രഘുനാഥ്.. ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു…

കിടിലൻ സാരിയുടുത്ത ഫോട്ടോ പങ്കുവെച്ച് ദൃശ്യ രഘുനാഥ്.

ചുരുങ്ങിയ കാലയളവിൽ ചുരുക്കം ചില സിനിമകളിൽ അഭിനയിച്ച് മലയാളി സിനിമാപ്രേക്ഷകരുടെ മനസിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് ദൃശ്യ രഘുനാഥ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ഈ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചു.

തന്റെ സ്കൂൾ പഠന സമയത്ത് തന്നെ ഡാൻസിലും മോണോആക്ടിലും താരം കഴിവ് തെളിയിച്ചിരുന്നു. നടി എന്നതിലുപരി ഒരു ട്രെയിൻഡ് ക്ലാസിക് ഡാൻസർ കൂടിയാണ് താരം. അതുകൊണ്ടുതന്നെ താരത്തിന് സിനിമയിലേക്കുള്ള കടന്നുവരവ് എളുപ്പമായിരുന്നു. ഭാവി മലയാള സിനിമയുടെ മുതൽക്കൂട്ടാകും എന്നാണ് പലരുടെയും അഭിപ്രായം.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 7 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ വൈറലായി പ്രതികരിക്കാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഇപ്രാവശ്യം സാരിയിൽ അതീവ സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പച്ച സാരിയിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നത്. ഹാപ്പി വെഡിങ് എന്ന സിനിമയുടെ സംവിധായകനായ ഒമർ ലുലുവും, ദൃശ്യ രഘുനാഥ് അച്ഛനും ചെറുപ്പകാല സുഹൃത്തുക്കളാണ്. അങ്ങനെയിരിക്കുമ്പോഴാണ് ദൃശ്യ രഘുനാഥ് ന്റെ ഫോട്ടോ ഒമർ ലുലുവിന്റെ ശ്രദ്ധയിൽപ്പെടുകയും പിന്നീട് സിനിമയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്യുന്നത്.

2016 ൽ ഒമർ ലുലു സംവിധാനം ചെയ്ത സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, ജസ്റ്റിൻ ജോൺ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സിനിമയാണ് ഹാപ്പി വെഡിങ്. ഇതിൽ സിജു വിൽസനും ദൃശ്യയും തമ്മിലുള്ള പ്രണയം പ്രധാന കഥാതന്തു ആയിരുന്നു. ഹാപ്പി വെഡിങ് എന്ന സിനിമക്ക് ശേഷം മാച്ച് ബോക്സ് എന്ന സിനിമയിലൂടെ താരം വീണ്ടും മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടു.

Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya
Drishya

Be the first to comment

Leave a Reply

Your email address will not be published.


*