ചൊറി കമന്റ് ഇട്ടവന് മാസ്സ് മറുപടി നൽകി സനുഷ സന്തോഷ്…

ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച് അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും ഇന്നും മലയാളി മനസ്സുകളിൽ സ്ഥിര സാന്നിധ്യമായി മാറിയ യുവ അഭിനേത്രിയാണ് സനുഷ സന്തോഷ്. ബേബി സനുഷയിൽ നിന്ന് നായികാ കഥാപാത്രത്തിലേക്ക് താരം മാറിയപ്പോഴും ആരാധകർക്ക് ഒരു കുറവും ഉണ്ടായിട്ടില്ല.

സോഷ്യൽ മീഡിയയിൽ എല്ലാം താരം സജീവമായി പോസ്റ്റുകൾ പങ്കുവയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലഘട്ടങ്ങൾ എല്ലാം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമായി നിരന്തരം താരം ആരാധകരുമായി സംവദിച്ചിട്ടുണ്ട്. സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന വാർത്തയും വളരെ ആരവത്തോടെ ആരാധകർ സ്വീകരിച്ചു.

ഇപ്പോൾ താരം ഒരു പുതിയ ഫോട്ടോ പങ്കുവെക്കുകയും അതിന് വ്യത്യസ്തമായ ഒരു ക്യാപ്ഷൻ നൽകുകയും ചെയ്തു. എന്ത് ഫോട്ടോ പങ്കു വെച്ചാലും മോശം കമന്റ് ഇടുന്നവർക്കെതിരെ താരം ക്യാപ്ഷൻ നൽകിയിരിക്കുകയാണ്. സാധാരണയായി മോശം കമന്റ് വന്നതിനു ശേഷമാണ് താരങ്ങൾ മറുപടി പറയാറുള്ളത്.

സനുഷ റൂട്ട് മാറ്റി പിടിച്ചിരിക്കുകയാണ്. താരത്തിന്റെ ക്യാപ്ഷൻ തന്നെ മോശം കമന്റ് ഇടുന്നവരുടെ മുഖത്തടിക്കുന്ന രൂപത്തിലായി. എന്തോ ?? എങ്ങനേ ?? മോശം comments ഇട്ടു attention വാങ്ങാൻ വന്നാ നല്ല തർക്കുത്തരവും കണക്കിന് മറുപടികളും കിട്ടും !! Don’t be mesmerised by my softer side !! -swipe left !! എന്നാണ് താരം താരത്തിന് സുന്ദരമായ ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയത്.

ഇങ്ങനെ ക്യാപ്ഷൻ ഇട്ടതു കൊണ്ടുതന്നെ വളരെ പെട്ടെന്ന് ആരാധകർ പ്രതികരിക്കാൻ തുടങ്ങി. ഒരാൾ കമന്റ് ചെയ്തത് ഇങ്ങനെയാണ്. അതിനെ തക്കതായ മറുപടിയും താരം നൽകിയിട്ടുണ്ട്. അല്ലെങ്കിലും ഈ മോന്ത എന്ത് കമന്റ് ഇടാനാണ് ഫീലിംഗ് പുച്ഛം എന്നാ കമന്റ് ആണ് താരം അടിക്കടി ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയത്.

എന്നാലും ഞാൻ ആലോചിക്കുന്നത് ഇപ്പോഴും കമന്റ് ഇട്ട് അറ്റന്ഷന് വേണ്ടി നിലവിളിച്ച് അൺഫോളോ പോലും ചെയ്യാതെ ഇവിടെ തന്നെ ഇരിപ്പുണ്ടല്ലോ എന്നാണ്. നല്ല ചൊറിച്ചിൽ ഉണ്ടെങ്കിലേ അൺഫോളോ ചെയ്തു അങ്ങ് പോയേക്കണം! വിട്ടു കളയണം mistarrrrr എന്നാണ് താരം കമന്റ് ഇട്ട ആൾക്ക് മറുപടി നൽകിയത്

Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha
Sanusha

Be the first to comment

Leave a Reply

Your email address will not be published.


*