എന്റെ നിറത്തിലും ചർമത്തിലും ഞാൻ കൺഫോർട് ആണ്. ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കാറില്ല… നിമിഷ സജയന്റെ വാക്കുകൾ വൈറലാകുന്നു…

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിമിഷ സജയൻ. ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് ഓരോ സിനിമകളിലും താരം അവതരിപ്പിച്ചത്. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത് . ഈ ചിത്രത്തിൽ ശ്രീജ എന്ന കഥാപാത്രത്തെ അഭിനയിച്ച് ഫലിപ്പിക്കാൻ താരത്തിന് കഴിഞ്ഞു.

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിനാണ് പുതുമുഖ നടിക്കുള്ള വനിതാ  ഫിലിം അവാർഡ് താരത്തിന് ലഭിച്ചത്. ആദ്യ സിനിമയിലെ അഭിനയത്തിന് തന്നെ അംഗീകാരം ലഭിച്ചതിനു ശേഷം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. 2017 മുതലാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമായത്.

അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. മാസ്സ്  കമ്മ്യൂണിക്കേഷനിൽ ബിരുദം പഠിക്കുന്ന സമയത്താണ് കൊച്ചിയിലേക്ക് എത്തിയതും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം കിട്ടിയതും. ആദ്യ സിനിമ തന്നെ ഹിറ്റായി.

ഒരു കുപ്രസിദ്ധ പയ്യൻ,  ചോല, മംഗല്യം തന്തുനാനേന, തുറമുഖം,  സ്റ്റാൻഡ് അപ്പ്, ബഹാർ, ജിന്ന്, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്നിവയെല്ലാം താരം അഭിനയിച്ച സിനിമകൾ ആണ്. ഈയടുത്ത് റിലീസായ നായാട്ട്,  വൺ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതു കൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കപ്പെടാറുണ്ട്. താരത്തിന്റേതായി പുറത്തു വരുന്ന വാർത്തകളും ആരാധകർ ഇതുപോലെ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്.

മേക്കപ്പില്ലാതെ ആണ് താരം സിനിമകളിൽ അഭിനയിക്കാറുള്ളത് എന്ന വാർത്ത വളരെയധികം ചർച്ചയായിരുന്നു. ഇപ്പോൾ താരം എന്റെ നിറത്തിലും ചർമ്മത്തിലും ഞാൻ കംഫേർട് ആണ് എന്നും ആരെന്തു പറഞ്ഞാലും എന്നെ ബാധിക്കാറില്ല എന്നും നെഗറ്റീവ് കമന്റുകൾ മൈൻഡ് ചെയ്യാറില്ല എന്നും പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

അനാവശ്യ വിമർശനങ്ങൾ ഒന്നും മൈൻഡ് ചെയ്യാറില്ല എന്നും അവർ അവരുടെ തോന്നൽ പറയുന്നു ഞാൻ അത് കാര്യമായി എടുക്കണോ വേണ്ടയോ എന്നത് എന്റെ മാത്രം തീരുമാനം അല്ലേ എന്നും ആണ് താരം ചോദിക്കുന്നത്. നേരിട്ട് ആരും ഒന്നും പറയാറില്ല. എന്തെങ്കിലും പറഞ്ഞാൽ നൈസായി മറുപടി കൊടുക്കാൻ എനിക്കറിയാം എന്നും താരം പറഞ്ഞു.

Nimisha
Nimisha
Nimisha
Nimisha

Be the first to comment

Leave a Reply

Your email address will not be published.


*