സിനിമ വന്നപ്പോൾ ലേഖ ഞാൻ അല്ല.. ആ ഒഴിവാക്കൽ ഇപ്പോഴും വേദന തന്നെ… തുറന്നു പറഞ്ഞ് നീന കുറുപ്പ്

മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ച് മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായവും നേടി ഇപ്പോഴും സിനിമയിൽ സജീവമായി നിലനിൽക്കുന്ന അഭിനേത്രിയാണ് നീന കുറുപ്പ്. മിനി സ്ക്രീൻ എന്ന ബിഗ് സ്ക്രീൻ എന്ന് നോക്കാതെ കഥാപാത്രത്തിന്റെ മൂല്യവും പ്രാധാന്യവും അനുസരിച്ച് കഥാപാത്രത്തെ തിരഞ്ഞെടുത്തഭിനയിക്കുന്ന താരമാണ് നീന.

മലയാള സിനിമാ താരങ്ങളിൽ പ്രായം ബാധിക്കാത്ത താരമാണ് എന്ന് പറയപ്പെടുന്നതും നീനാ കുറുപ്പിനെ കുറിച്ചാണ്. 35 വർഷമായി താരം മലയാള സിനിമയിൽ ചുറുചുറുക്കോടെ അഭിനയിക്കുന്നു. നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും തിരഞ്ഞെടുത്ത കഥാപാത്രങ്ങളെ നല്ല രൂപത്തിൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിലും ഇത്രത്തോളവും വിജയിച്ച താരമാണ് നീന.

1987ലാണ് താരത്തിന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത്. താരം ആദ്യമായി അഭിനയിച്ചത് ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലാണ്.
മലയാള സിനിമയിൽ സജീവമായി നിന്ന മൂന്നര പതിറ്റാണ്ടിനുള്ളിൽ ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ഇറങ്ങിച്ചെല്ലാൻ താരത്തിന് സാധിച്ചു.

മലയാള സിനിമയിൽ മുന്ന് പതിറ്റാണ്ട് പിന്നിട്ട താരത്തോട് ചോദിച്ച ഒരു പ്രസക്തമായ ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്.
സിനിമയിൽ  വിഷമം തോന്നിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഹൃദയ സ്പർശിയായ ഒരു മറുപടിയാണ് ഈ ചോദ്യത്തിന് നീനാ കുറുപ്പ് നൽകിയത്.

സത്യം പറഞ്ഞാൽ ഉണ്ട് എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. പുത്രൻ എന്ന സീരിയലിൽ ബിജു മേനോൻ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു എന്നും പക്ഷേ, സിനിമ വന്നപ്പോൾ ലേഖ ഞാനല്ല എന്നും എന്നോടൊന്നു പറഞ്ഞതു പോലുമില്ല എന്നും പറഞ്ഞതിനു ശേഷം താരം പറഞ്ഞ വാക്കുകൾ കേൾക്കുന്ന ആരുടെയും ഹൃദയത്തിൽ കൊള്ളുന്നതായിരുന്നു.

27 വർഷം മുൻപു നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും വേദന തന്നെയാണ് എന്നും ഒരു ഉണങ്ങാത്ത മുറിവ് ആയി ഇന്നും അത് അവശേഷിക്കുന്നു എന്നുമാണ് താരം പറഞ്ഞത്. അതുപോലെതന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനു ശേഷം ആവശ്യത്തിനു പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നൊക്കെ പറഞ്ഞ് ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളുമുണ്ട് എന്നും അതും വല്ലാത്ത നീറ്റലാണ് എന്നും താരം കൂട്ടിച്ചേർത്തു.

Neena
Neena

Be the first to comment

Leave a Reply

Your email address will not be published.


*