“കഥ പറയുമ്പോൾ” സിനിമയിലെ ശ്രീനിവാസന്റെ ഇളയ മകൾ.. ഇപ്പോഴത്തെ ലുക്ക് കണ്ടോ…!!

കഥ പറയുമ്പോൾ സിനിമയിലെ ശ്രീനിവാസൻ ന്റെ ഇളയ മകളുടെ ഇപ്പോഴത്തെ ഫോട്ടോകളും കാണാം..

2007 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമയാണ് കഥ പറയുമ്പോൾ. ശ്രീനിവാസൻ എഴുതി എം മോഹനൻ സംവിധാനം ചെയ്തു മുകേഷ് നിർമ്മിച്ച കഥ പറയുമ്പോൾ എന്ന സിനിമ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയത്. ഒരുപാട് മലയാളത്തിലെ മുൻനിര കലാകാരന്മാർ ഈ സിനിമയിൽ അഭിനയിച്ചിരുന്നു.

ബാർബർ ബാലൻ എന്ന കഥാപാത്രത്തെ മലയാളസിനിമയിൽ അനശ്വരമാക്കിയത് ശ്രീനിവാസനായിരുന്നു. കൂടാതെ മീന, മമ്മൂട്ടി, മുകേഷ്, ജഗദീഷ്, കെപിഎസി ലളിത, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ മലയാളത്തിലെ പ്രമുഖ നടീനടന്മാർ ഈ സിനിമയിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

ഇതിൽ ശ്രീനിവാസൻ ന്റെ മൂത്തമകളുടെ വേഷം കൈകാര്യം ചെയ്തത് നിലവിൽ മലയാള സിനിമയിലും സീരിയലിലും തിളങ്ങിനിൽക്കുന്ന ഷഫ്‌നയായിരുന്നു . അതുപോലെ ഇളയ മകളുടെ വേഷം കൈകാര്യം ചെയ്തത് രേവതി ശിവകുമാർ ആയിരുന്നു. ഈ രണ്ടു പേരും മികച്ച അഭിനയമാണ് ഈ സിനിമയിൽ കാഴ്ചവെച്ചത്.

രേവതി ശിവകുമാർ ഇപ്പോൾ പഴയ കൊച്ചുകുട്ടി ഒന്നുമല്ല. താരം വലുതായി ഒരുപാട് വളർന്നിരിക്കുന്നു. താരമിപ്പോൾ മോഡൽ രംഗത്തും സിനിമയിലും തിളങ്ങി നിൽക്കുകയാണ്. വള്ളിയും തെറ്റി പുള്ളിയും തെറ്റി എന്ന സിനിമയിലൂടെ താരം വീണ്ടും മലയാളി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുകയായിരുന്നു.

2016 ൽ കുഞ്ചാക്കോ ബോബൻ രഞ്ജി പണിക്കർ മനോജ് കെ ജയൻ സൈജുകുറുപ്പ് ഷാമിലി തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സിനിമയാണ് വള്ളിയും തെറ്റി പുള്ളിയും തെറ്റി. ഈ സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ രേവതി ശിവകുമാറിന് സാധിച്ചിരുന്നു. താരം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Revathy
Revathy
Revathy
Revathy
Revathy
Revathy

Be the first to comment

Leave a Reply

Your email address will not be published.


*