അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്…

ഉണ്ണി മുകുന്ദനെ സർക്കാസം ചെയ്തുകൊണ്ടുള്ള ആക്ടിവിസ്റ്റ് അരുന്ധതിയുടെ ഫോട്ടോയും ക്യാപ്ഷനും വൈറലാകുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരമാണ് ഉണ്ണിമുകുന്ദൻ. താരത്തിന്റെ രാഷ്ട്രീയ നിലപാടും പലപ്രാവശ്യം സമൂഹമാധ്യമത്തിൽ ചർച്ചാവിഷയമായി മാറിയിട്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഉണ്ണി മകുന്ദൻ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത് ഫെമിനിസത്തെ വിമർശിച്ചു എന്നതിന്റെ പേരിൽ ആണ്.

ജീവിതത്തിലെ ഒരുപാട് പ്രതിസന്ധികൾ മറികടന്ന് എസ് ഐ സ്ഥാനം കരസ്ഥമാക്കിയ ആനി എന്ന പെൺകുട്ടിയുടെ ഫോട്ടോ തന്റെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്ത് കൊണ്ട് അതിനു താരം നൽകിയ ക്യാപ്ഷൻ ആണ് ചർച്ചയായത്. ആനിയെ പുകഴ്ത്തുന്ന തോടൊപ്പം ഫെമിനിസത്തെ കളിയാക്കുന്ന രൂപത്തിലായിരുന്നു പോസ്റ്റ്.

ഉണ്ണിമുകുന്ദൻ നൽകിയ ക്യാപ്ഷൻ ഇങ്ങനെയാണ്.. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്
The real fighter 🔥🔥Inspiration For All 🤗

ഇവിടെ താരം വലിയ പൊട്ട് എന്ന് ചേർത്തതാണ് കൂടുതൽ വിവാദത്തിന് കാരണമായത്. അത് പരോക്ഷമായി ഫെമിനിസത്തെ എതിർത്തുകൊണ്ടാണ് എന്നുള്ളത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഉണ്ണിമുകുന്ദൻ ന്റെ ഫോട്ടോക്ക് താഴെ ഒരുപാട് വിമർശന കമന്റുകൾ കാണാൻ സാധിക്കും.

താരത്തിന്റെ ഈ നിലപാടിനും ക്യാപ്ഷൻ മെതിരെ ഒരുപാട് പേർ രംഗത്തുവന്നു.
പല ഫെമിനിസ്റ്റുകളും ഇതിനെതിരെ ശബ്ദിച്ചു, കുറിപ്പുകൾ എഴുതി.

ഇപ്പോൾ വൈറലായിരിക്കുന്നത് പ്രമുഖ ഫെമിനിസ്റ്റ് ആയ അരുന്ധതി ബി യുടെ, പൊട്ടു വെച്ചുകൊണ്ടുള്ള ഫോട്ടോയും അതിന് അരുന്ധതി നൽകിയ തലക്കെട്ടും ആണ്..

ക്യാപ്ഷൻ ഇങ്ങനെയാണ്..
ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.
എന്ന് ഉണ്ണി മുകുന്ദനെ തിരിച്ച് ട്രോളിയാണ് ഫോട്ടോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തത്.

Arundhathi
Arundhathi

Be the first to comment

Leave a Reply

Your email address will not be published.


*